സ്കൂൾ ലൈഫ് പ്രണയ കഥയുമായി തമിഴ് ചിത്രം മറക്കുമ നെഞ്ചം.. ട്രൈലർ കാണാം..

ടെലിവിഷൻ അവതാരകനായി ശ്രദ്ധ നേടിയ രക്ഷൻ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ തമിഴ് ചിത്രമാണ് മറക്കുമ നെഞ്ചം . 2015 മുതൽ ടെലിവിഷൻ രംഗത്ത് സജീവമായ രക്ഷൻ 2020 മുതൽക്കാണ് സിനിമയിൽ ശ്രദ്ധ നേടുന്നത്. റാക്കോ യോഗന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു സ്കൂൾ കാല പ്രണയ കഥയുമായാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

സ്കൂൾ ജീവിതം കഴിഞ്ഞ് 10 വർഷം കഴിഞ്ഞതിനു ശേഷം തൻറെ പ്രണയത്തിനായി സ്കൂളിലേക്ക് ഏവരും വീണ്ടും ഒത്തുകൂടണം എന്ന് ആഗ്രഹിക്കുന്ന നായകൻറെ പ്രണയ നിമിഷങ്ങളിലൂടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. സുഹൃത്ത് ബന്ധത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം കൽപ്പിക്കുന്ന ഒരു ചിത്രമാണ് മറക്കുമ നെഞ്ചം എന്നത് ചിത്രത്തിൻറെ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്.

രക്ഷനെ കൂടാതെ ദീന, മലീന, പ്രാക്സ്റ്റർ രാഹുൽ , ശ്വേതാ ഗോപാൽ അഷിക ഖേദർ, മെൽവിൻ ഡെന്നിസ്,  മുത്തഴകൻ, വിശ്വത്ത്, മുനിഷ്കന്ത് , അഖില, അരുൺ കുര്യൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. ഗോപി ദുരൈസ്വാമി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ബാലമുരളി, ശശാങ്ക് മാലി എന്നിവർ ചേർന്നാണ്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് സച്ചിൻ വാര്യർ ആണ് .

താമരൈയാണ് ഇതിലെ ഗാനങ്ങൾക്ക് വരികൾ തയ്യാറാക്കിയിട്ടുണ്ട്. ഫില്ലിയ എന്റർടൈൻമെന്റ്, കുവിയം മീഡിയ വർക്ക്സ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ രഘു , രമേശ്, ജനാർദ്ദൻ ചൗധരി, സംവിധായകൻ രാക്കോ എന്നിവരാണ് . ആർട്ട് ഡയറക്ടർ –  പ്രേം, കോസ്റ്റും ഡിസൈനർ – രമ്യ ശേഖർ, പി ആർ ഓ – സതീഷ് കുമാർ , സ്റ്റിൽസ് – പുകഴ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Scroll to Top