4k ദൃശ്യ മികവോടെ തിയറ്ററിൽ പിന്നെയും ഇളക്കി മറിച്ച് സ്ഫടികം..! പുത്തൻ ട്രൈലർ കാണാം..

Posted by

1995ലാണ് ഭദ്രന്റെ സംവിധാന മികവിൽ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സ്ഫടികം റിലീസ് ചെയ്തത്. ചിത്രത്തിൻറെ കഥ ഒരിക്കിയതും സംവിധായകൻ ഭദ്രൻ തന്നെയായിരുന്നു. ചിത്രത്തിലെ ആടുതോമ എന്ന കഥാപാത്രം മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്നു കൂടിയാണ്. ആ കഥാപാത്രം പ്രേക്ഷകരിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമായിരുന്നില്ല. ഇപ്പോഴിതാ 4K മികവോടുകൂടി സ്ഫടികം ഒരിക്കൽ കൂടി തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നു. ഫെബ്രുവരി 9 ന് ആണ് ചിത്രത്തിന്റെ റി- റിലീസ്.

റി- റിലീസിന് മുന്നോടിയായി ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ പങ്കു വച്ചിരിക്കുകയാണ്. മാറ്റിനി നൗ എന്ന യൂടൂബ് ചാനലിലൂടെയാണ് ട്രൈലർ വീഡിയോ റിലീസ് ചെയ്തത്. ഒന്നേമുക്കാൽ മിനുട്ട് ദൈർഘ്യമുള്ള ഈ വീഡിയോ 12 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. ചിത്രത്തിൽ ഹൈലൈറ്റ് ആയി മാറിയ പല മാസ്സ് ഡയലോഗുകളും രംഗങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് ട്രെയിലർ പുറത്തുവിട്ടിട്ടുള്ളത്. 4k മികവിൽ എത്തുന്ന ആടുതോമയെ കാണാനുള്ള ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകരും. ചിത്രത്തിൻറെ വരവിനെ സ്വീകരിച്ചു കൊണ്ടുള്ള നിരവധി കമന്റുകളും ഒപ്പം ഇനി ഇതുപോലെ വരാൻ ആഗ്രഹിക്കുന്ന നിരവധി പഴയകാല ചിത്രങ്ങളുടെ പേരും പ്രേക്ഷകർ കുറിച്ചിട്ടുണ്ട്.

തിലകൻ , രാജൻ പി ദേവ് , കെപിഎസി ലളിത, ചിപ്പി, ഉർവശി, നെടുമുടി വേണു തുടങ്ങിയ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ . അക്കാലത്ത് 200 ദിവസത്തിലേറെയാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. വാണിജ്യപരമായി വൻവിജയം കാഴ്ചവയ്ക്കുവാനും ഈ ചിത്രത്തിന് സാധിച്ചിരുന്നു . മലയാളത്തിൽ വമ്പൻ വിജയമായതോടെ തെലുങ്ക് തമിഴ് കന്നട ഭാഷകളിൽ റീമേക്കുകൾ ഒരുങ്ങിയിരുന്നു. 2020 മാർച്ചിലായിരുന്നു ചിത്രത്തിൻറെ ഡിജിറ്റൽ റീമാസ്റ്ററിംഗും മറ്റ് പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ചും പ്രഖ്യാപനം നടന്നത്. 2020ൽ റിലീസ് ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും കോവിഡിന് തുടർന്ന് അത് നീണ്ടു പോവുകയായിരുന്നു. രണ്ടുകൂടി രൂപ ചെലവിട്ടു കൊണ്ടാണ് റീമാസ്റ്ററിംഗ് പൂർത്തീകരിക്കുന്നത്. ഫെബ്രുവരി 9 മുതൽ 4 K ഡോൾബി അറ്റ്മോസിൽ സ്ഫടികം ആസ്വദിക്കാം.

Categories