മനോഹര പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടി യുവ താരം അനിഖ സുരേന്ദ്രൻ ചിത്രം ഓ മൈ ഡാർലിങ് ട്രൈലർ കാണാം..

ബാലതാരമായി മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് നടി അനിഖ സുരേന്ദ്രൻ നായികയായി എത്തുന്ന പുത്തൻ മലയാള ചിത്രമാണ് ഓ മൈ ഡാർലിങ് . ഇപ്പോഴിതാ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രൈലെർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ ടി – സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. 13 ലക്ഷത്തോളം കാഴ്ചക്കാരെയാണ് ഈ വീഡിയോ ഇതിനോടകം സ്വന്തമാക്കിയത്.

വ്യത്യസ്തമായ ഒരു കൗമാര പ്രണയകഥയുമായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സുഹൃത്തിനൊപ്പം മദ്യപിച്ചുകൊണ്ടിരിക്കുന്ന അനിഖയെയാണ് ഈ ട്രൈലർ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അനിഖയെ കൂടാതെ മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആൻറണി, മഞ്ജു പിള്ള , വിജയരാഘവൻ , നന്ദു, അർച്ചന മേനോൻ , ഫുക്രു, ഡെയിൻ ഡേവിസ്, ഋതു, മനോജ് ശ്രീകണ്ഠ, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആൽഫ്രെഡ് ഡി സാമുവൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മനോജ് ശ്രീകണ്ഠ ആണ് . ഓ മൈ ഡാർലിംഗ് എന്ന പശ്ചാത്തല സംഗീതോട് കൂടിയാണ് ടീസർ പങ്കുവെച്ചിട്ടുള്ളത്. ലിൻഡ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് താരം തന്നെയാണ് . ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്. അൻസാർ ഷാ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ലിജോ പോൾ ആണ് . നിരവധി ആരാധകരാണ് ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് ടീസർ വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.

കപ്പേള എന്ന മലയാള ചിത്രത്തിൻറെ തെലുങ്ക് പതിപ്പായ ബുട്ട ബൊമ്മ എന്ന ചിത്രത്തിൽ നായികയായി വേഷമിട്ടത് അനിഖ ആയിരുന്നു. ഈയടുത്ത് റിലീസ് ചെയ്ത ഈ ചിത്രത്തിനു ശേഷം താരം നായികയായി വേഷമിടുന്നത് ഓ മൈ ഡാർലിംഗ് എന്ന ഈ മലയാള ചിത്രത്തിലാണ് . ലൗഫുള്ളി യുവേഴ്സ് വേദ എന്ന മലയാള ചിത്രമാണ് താരത്തിന്റെ പുതിയ പ്രോജക്ട് . പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രത്തിൽ മാളു എന്ന കഥാപാത്രത്തെയാണ് അനിഖ അവതരിപ്പിക്കുന്നത്.

Scroll to Top