കാർ പാർക്കിംഗ് ചൊല്ലിയുള്ള തർക്കം.. തമിഴ് ചിത്രം പാർക്കിംഗ് ട്രൈലർ കാണാം..

രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുത്തൻ തമിഴ് ചിത്രമാണ് പാർക്കിംഗ് . ഡിസംബർ ഒന്നു മുതൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. ഹരീഷ് കല്യാൺ, ഇന്ദുജ രവിചന്ദ്രൻ , എം എസ് ഭാസ്കർ , രമ, പ്രാർത്ഥന എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഓഫീസിൽ ട്രെയിലർ വീഡിയോ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരിക്കുന്നത്. കാർ പാർക്കിങ്ങിന്റെ പേരിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങി ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ഇരുനില വീടിൻറെ മുകളിലും താഴെയും താമസിക്കുന്നവർ തമ്മിൽ കാർ പാർക്കിങ്ങിന്റെ പേരിൽ പോരടിക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ ട്രെയിലർ വീഡിയോ സ്വന്തമാക്കുന്നത്. മാത്രമല്ല ചെന്നൈ നഗരത്തിൽ കൂടുതൽ ആളുകളും ഫേസ് ചെയ്യുന്ന ഒരു ഇഷ്യൂ ആണ് ഇതെന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.

സുധൻ സുന്ദരം, കെ എസ് സിനിഷ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സാം സി എസ് ആണ് പാർക്കിങ്ങിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ജിജു സണ്ണി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഫിലോമിൻ രാജ് ആണ് . ദിനേഷ് കാശി, ഫിയോണിക്സ് പ്രഭു എന്നിവരാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫേഴ്സ് . ആർട്ട് ഡയറക്ടർ എൻ കെ രാഹുൽ , കോസ്റ്റ്യൂം – ഷേർ അലി, സ്റ്റിൽസ് – രാജേന്ദ്രൻ , പിആർഒ – സുരേഷ് ചന്ദ്ര, രേഖ ഡി വൺ എന്നിവരാണ് ചിത്രത്തിൻറെ മറ്റ് അണിയറ പ്രവർത്തകർ.

Scroll to Top