കോളേജ് പോളിച്ചടക്കി മേപ്പടിയാൻ ടീം.. പിള്ളേർക്കൊപ്പം ഡൻസുകളിച്ച് ഉണ്ണിമുകുന്ദനും അഞ്ജു കുരിയനും..

Posted by

ഉണ്ണിമുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് മേപ്പടിയാൻ . നടി അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക . ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണിമുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് . അഞ്ജു, ഉണ്ണിമുകുന്ദൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ ഇന്ദ്രൻസ്, അജു വർഗീസ്, സൈജു കുറുപ്പ്, കലാഭവൻ ഷാജോൺ , മേജർ രവി, വിജയ്ബാബു , പോളി വത്സൻ , നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

മേപ്പടിയാനിലെ ഗാനങ്ങൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഒരു ഫാമലി എന്റർടൈനറായ ഈ ചിത്രം ജനുവരി പതിനാലിന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഒരു പ്രെമോഷൻ ഇവന്റ് ഈ കഴിഞ്ഞ ദിവസം കാലടി ശ്രീശങ്കര കോളേജിൽ നടന്നിരുന്നു. ചടങ്ങിൽ ഉണ്ണി മുകുന്ദൻ , അഞ്ജു കുര്യൻ , ഗായിക നിത്യാ മാമ്മൻ എന്നിവർ പങ്കെടുത്തു.

വമ്പൻ സ്വീകരണമാണ് വിദ്യാർത്ഥികൾ ഇവർക്കായി ഒരുക്കിയത്. നിത്യാ മാമ്മൻ ചിത്രത്തിൽ ആലപിച്ച കണ്ണിൽ മിന്നും എന്ന ഗാനം ചടങ്ങിൽ വിദ്യാർത്ഥികൾക്കായി വീണ്ടും ആലപിച്ചു. ഉണ്ണിമുകുന്ദനും അഞ്ജുവും വിദ്യാർത്ഥികളുടെ ആഹ്ലാദ ചടങ്ങിൽ അവർക്കൊപ്പം ചുവടു വച്ചു .അതിഗംഭീരമായ ഇവന്റിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Categories