പ്രേക്ഷകരുടെ മനം കീഴടക്കി രശ്മിക മന്ദാന..! കൊച്ചിയിൽ എത്തി പുഷ്പ ടീം..! വീഡിയോ..

അല്ലു അർജുൻ പ്രധാനവേഷത്തിൽ എത്തുന്ന വമ്പൻ ചിത്രമായ പുഷ്പ തിയറ്ററുകളിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത് . മലയാള സിനിമയിലെ യുവ താരം ഫഹദ് ഫാസിലും പുഷ്പ എന്ന ഈ വമ്പൻ ചിത്രത്തിന്റെ ഭാഗമാണ് . പുഷ്പയുടെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ അല്ലു അർജുനും രശ്മിക മന്ദാനയും കൊച്ചിയിലെത്തിയിരുന്നു .

ആ പ്രെമോഷൻ ഇവന്റോടു കൂടി രശ്മിക എന്ന താരം കൊച്ചിയുടെ ഹൃദയം കീഴക്കി. പുഷ്പ തന്നെ സംബന്ധിച്ച് ഒരു പഠനയാത്ര ആയിരുന്നെന്നും , പുഷ്പ എന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ അഭിമാനമുണ്ടെന്ന് താരം വ്യക്തമാക്കി . ചിത്രീകരണം ആരംഭിച്ച ആദ്യ ദിനങ്ങളിൽ താൻ ആകെ പരിഭ്രാന്തിയിൽ ആയിരുന്നെന്നു , എന്നാൽ അല്ലു തന്നോട് പറഞ്ഞു ; ഒപ്പം ജോലി ചെയ്യുന്ന ആളുകളുടെ ബുദ്ധിയെ സംശയിക്കരുത് എന്ന് .

തെന്നിന്ത്യൻ ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ . ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെയാണ് നടൻ ഫഹദ് ഫാസിൽ കൈകാര്യം ചെയ്യുന്നത് . രണ്ട് ഭാഗങ്ങളായാണ് ഈ ചിത്രം പുറത്തു വരുന്നത് . ചിത്രത്തിന്റെ ആദ്യഭാഗമാണ് ഡിസംബർ 17ന് റിലീസ് ചെയ്യുന്നത് .
ചിത്രത്തിലെ നായികയായ രശ്മിക ശ്രീവല്ലി എന്ന കഥാപാത്രമായാണ് പുഷ്പയിൽ എത്തുന്നത്. അല്ലു അർജുൻ രശ്മിക താരജോഡികൾ ഒന്നിക്കുന്ന ആദ്യ ചിത്രമാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഇത് തന്റെ സ്വപ്ന സാഫല്യം ആണെന്നും അല്ലു രശ്മിക കെമിസ്ട്രി സ്ക്രീനിൽ നന്നായി വർക് ഔട്ട് ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും നടി തുറന്നു പറഞ്ഞു . പുഷ്പയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നടന്ന പ്രസ് മീറ്റിൽ , തനിക്ക് അല്ലുവിനൊപ്പം ഒരു നൂറു സിനിമകൾ കൂടി ചെയ്യണമെന്നാണ് ആഗ്രഹo എന്ന് രശ്മിക പറഞ്ഞിരുന്നു.

Scroll to Top