ഹാക്കിംഗ് കഥ പറഞ്ഞ്..മിസ്റ്റർ ഹാക്കർ ടീസർ വീഡിയോ കാണാം..

Posted by

സംവിധായകൻ ഹാരിസ് അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് മിസ്റ്റർ ഹാക്കർ . ഭീമൻ രഘു, ദേവൻ, അന്ന രേഷ്മ രാജൻ, അൽമാസ് മോതിവാല എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ വീഡിയോ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് 56 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ചിത്രത്തിൻറെ വീഡിയോ പ്രേക്ഷകർക്കും മുൻപാകെ എത്തിയത്. മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുവാനും സിനിമാപ്രേമികളിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കാനും ഈ ചിത്രത്തിന് സാധിച്ചു.

ചിത്രത്തിന്റെ ടൈറ്റിൽ പോലെ തന്നെ ഹാക്കിംഗ് തന്നെയാണ് ഈ ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഹാക്കിങ്ങിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹാരിസ്, സോഹൻ സീനുലാല്‍, പാഷാണം ഷാജി, ടോണി ആൻറണി, എം എ നിഷാദ്, മണി സി കാപ്പൻ , റോയ് തോമസ് പാലാ, ഷഫീഖ് റഹ്‌മാൻ, ഉല്ലാസ് പന്തളം , രാജൻ സൂര്യ, നീനാ കുറുപ്പ്, ഗീതാ വിജയൻ , അംബിക മോഹൻ , അർച്ചന , അക്ഷര എന്ന താരങ്ങളും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്. ഹാരിസ് തന്നെയാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത്.

സിഎഫ്സി ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ അഷറഫ് പാലാഴി ആണ് . റോഷൻ ജോസഫ് , സുമേഷ് കൂട്ടിക്കൽ , റോണി റാഫേൽ, എന്നിവർ ചേർന്നാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. എഡിറ്റർ വിപിൻ എം ജി ആണ് . അസോസിയേറ്റ് ഡയറക്ടർ – വിനോദ് ചന്ദ്രൻ , ആർട്ട് ഡയറക്ടർ – രാജൻ ചെറുവത്തൂർ, കോസ്റ്റ്യൂം – ഗായത്രി നിർമല , പ്രൊഡക്ഷൻ ഡിസൈനർ – ഷജിത് , സ്റ്റിൽസ് – ഷാലു എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Categories