പ്രേക്ഷക ശ്രദ്ധ നേടിയ തെലുങ്ക് ചിത്രം ബ്രോ..വീഡിയോ സോങ്ങ് കാണാം..

ജൂലൈ 28ന് പ്രദർശനത്തിനെത്തിയ ഒരു അമാനുഷിക ഫാന്റസി കോമഡി ചിത്രമായിരുന്നു ബ്രോ . സമുദ്രക്കനി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പവൻ കല്യാൺ, സായ് ധരം തേജ്, കേതിക ശർമ്മ , പ്രിയ വാര്യർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വേണ്ടത്ര വിജയം കൈവരിക്കാൻ സാധിക്കാതിരുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജാനാവുലേ എന്ന വീഡിയോ ഗാനമാണ് മാഗോ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്കും മുൻപാകെ എത്തിയിട്ടുള്ളത്.

കേതിക ശർമയും സായ് ധരം തേജും ആണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇരുവർക്കും ഇടയിലെ പ്രണയരംഗങ്ങളും അതി മനോഹരമായ നൃത്ത ചുവടുകളും ആണ് ഈ വീഡിയോയുടെ ഹൈലൈറ്റ് ആയി മാറുന്നത്. കസർല ശ്യാം വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് തമൻ എസ് ആണ്. അദ്ദേഹവും പ്രണതിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ബ്രഹ്മാനന്ദം, സുബ്ബരാജു , വെണ്ണല കിഷോർ, അലി റെസ , രോഹിണി , തനിക്കെല്ല ഭരണി, സൂര്യ ശ്രീനിവാസ് , ഉർവശി റൗട്ടേല എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിരുന്നു. ത്രിവിക്രം ശ്രീനിവാസാണ് ഈ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയത്. പീപ്പിൾ മീഡിയ ഫാക്ടറി , സീ സ്റ്റുഡിയോസ് എന്നിവ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ ടി ജി വിശ്വപ്രസാദ്, വിവേക്, കുച്ചി ബോട്ല എന്നിവരാണ് . സുജിത്ത് വാസുദേവായിരുന്നു ചിത്രത്തിന്റെ ക്യാമറാമാൻ . എഡിറ്റർ നവീൻ നൂലിയും .

Scroll to Top