പ്രേക്ഷക ശ്രദ്ധ നേടിയ കിംഗ് ഓഫ് കൊത്തയിലെ മനോഹര വീഡിയോ സോങ്ങ് കാണാം..

നിരവധി താരങ്ങൾ അണിനിരക്കുന്ന മലയാളത്തിലെ പുത്തൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത . വമ്പൻ പ്രൊമോഷനുകളുമായി എത്തുന്ന ഈ ചിത്രം ഓണത്തിനാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തുന്നത്. മലയാളത്തിൽ ഒരുക്കുന്ന ഈ ചിത്രം തമിഴ് തെലുങ്ക് ഹിന്ദി കന്നട ഭാഷാ പതിപ്പുകളിലും മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്. അന്യഭാഷകളിലെ ചിത്രത്തിന്റെ ട്രെയിലർ , ടീസർ വീഡിയോകൾ എല്ലാം വൻ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം കൂടി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുന്നത് എൻ ഉയിരേ എന്ന തമിഴ് വീഡിയോ ഗാനമാണ്.

നാലു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് ദുൽഖർ സൽമാനും നടി ഐശ്വര്യ ലക്ഷ്മിയുമാണ്. ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലെ മനോഹരമായ പ്രണയ നിമിഷങ്ങളെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗാനത്തിൽ . മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഈ വീഡിയോ ഗാനം സ്വന്തമാക്കിയത്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിലെ ഈ വീഡിയോ ഗാനവും സ്വന്തമാക്കുന്നത്.

ഷാൻ റഹ്മാൻ അണിയിച്ചൊരുക്കിയ ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് മണി അമുദവനാണ് . ഗാനം ആലപിച്ചിരിക്കുന്നത് സത്യപ്രകാശ് ആണ്.അഭിലാഷ് ജോഷിയുടെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത് ഓഗസ്റ്റ് 24നാണ്. ദുൽഖർ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ ചെമ്പൻ വിനോദ് ജോസ് , ഷബീർ കല്ലറയ്ക്കൽ, പ്രസന്ന, നൈല ഉഷ , ഗോകുൽ സുരേഷ്, ശരൺ ശക്തി , ഷമ്മി തിലകൻ , അനിഖ സുരേന്ദ്രൻ , ശാന്തികൃഷ്ണ , സെന്തിൽ കൃഷ്ണ, ടി ജി രവി , രാജേഷ് ശർമ, സുധി കോപ്പ എന്നിവരും വേഷമിടുന്നു. ജേക്സ് ബിജോയ് ആണ് കിംഗ് ഓഫ് കൊത്തയിലെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

അഭിലാഷ് ജോഷിയുടെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത് ഓഗസ്റ്റ് 24നാണ്. ദുൽഖർ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ ചെമ്പൻ വിനോദ് ജോസ് , ഷബീർ കല്ലറയ്ക്കൽ, പ്രസന്ന, നൈല ഉഷ , ഗോകുൽ സുരേഷ്, ശരൺ ശക്തി , ഷമ്മി തിലകൻ , അനിഖ സുരേന്ദ്രൻ , ശാന്തികൃഷ്ണ , സെന്തിൽ കൃഷ്ണ, ടി ജി രവി , രാജേഷ് ശർമ, സുധി കോപ്പ എന്നിവരും വേഷമിടുന്നു. ജേക്സ് ബിജോയ് ആണ് കിംഗ് ഓഫ് കൊത്തയിലെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

Scroll to Top