അർണബിനെ ഓർമിപ്പിച് ടോവിനോ..! “അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ്” നാരദൻ കിടിലൻ ട്രൈലർ കാണാം..

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ടോവിനോ തോമസിനെ നായകനാക്കി ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് നാരദൻ. ഇരുവരും ഒന്നിച്ച മായാനദി എന്ന ആദ്യ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. അടുത്ത വർഷം ജനുവരി ഇരുപത്തിയേഴിനു റിലീസ് ചെയ്യാൻ തീരുമാനിച്ച നാരദൻ എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ഉണ്ണി ആർ ആണ് . ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ ആണ് സോഷ്യൽ മീഡിയയിൽ ഒരു ചർച്ച വിഷയമായി മാറുന്നത് .

ഈ ചിത്രം ഒരുക്കിയിരിക്കുന്നത് സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് എന്ന സൂചനയാണ് ഇതിന്റെ ട്രൈലെ റിൽ നിന്നും ലഭിക്കുന്നത് . പല രീതിയിൽ ഈ ട്രൈലെർ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ആകുന്നുണ്ട് . പ്രശസ്ത ടെലിവിഷൻ ന്യൂസ് റീഡർ ആയ അർണാബ് ഗോസ്വാമിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഇതിലെ കേന്ദ്രകഥാപാത്രമായ ടോവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രം എന്ന് ചിലർ അഭിപ്രായുമ്പോൾ, തോമസ് ഇരട്ട വേഷത്തിലാണോ ഇതിൽ ടോവിനോ തോമസ് എത്തുന്നത് എന്ന സംശയങ്ങളും ചിലർ ചോദിച്ചു പോകുന്നു . ഈ ട്രെയ്ലറിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ ടോവിനോ തോമസിനെ കാണാൻ സാധിക്കുന്നുണ്ട് .

ഈ ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലർ ആണോ എന്ന സംശയവും ട്രൈലർ കാണുമ്പോൾ തോന്നി പോകുന്നു . അന്ന ബെന്‍ ആണ് ചിത്രത്തിൽ നായികാ വേഷത്തെ അവതരിപ്പിക്കുന്നത് . കൂടാതെ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .

റിമാ കല്ലിങ്കലും ആഷിഖ് അബുവുംസന്തോഷ് കുരുവിളയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . ജാഫർ സാദിക്കാണ് ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സൈജു ശ്രീധരനാണ്. ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ഡി.ജെ ശേഖര്‍ മേനോനും നേഹയും യാക്സണ്‍ പെരേരയും ചേർന്നാണ് .

Scroll to Top