ഭൂതമായി മോഹൻലാൽ.. ലാലേട്ടൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസ് പ്രൊമോ ടീസർ കാണാം..

Posted by

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തി , താരം തന്നെ സംവിധാനവും നിർവഹിക്കുന്ന ആദ്യചിത്രമാണ് ബറോസ്: നിധി കാക്കും ഭൂതം . 2021 ന്റെ ആരംഭത്തിൽ തന്നെ ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു ഇത് . എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് പത്തു ദിവസം മാത്രമാണ് ഈ ചിത്രം ഷൂട്ട് ചെയ്യാൻ സാധിച്ചത്. കോവിഡ് രണ്ടാം തരംഗത്തോടെ ഷൂട്ടിംഗ് മുടങ്ങിയിരുന്നു . ശേഷം ഇപ്പോഴാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിട്ടുള്ളത്.

എന്നാൽ ആദ്യം മുതക്കെയാണ് ചിത്രീകരണം വീണ്ടും ആരംഭിക്കുന്നത് , താരനിരയിൽ ചില മാറ്റങ്ങൾ വന്നതിനാലാണ് ഇങ്ങനെ ആരംഭിക്കേണ്ടി വന്നത് . ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ബറോസിന്റെ ഒരു പ്രൊമോ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കു വച്ചിരിക്കുകയാണ് . ഒരു ത്രീഡി ഫാന്റസി ഡ്രാമ ചിത്രമാണ് മോഹൻലാലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം എന്നാണ് സൂചന.

ഈ ചിത്രം രചിച്ചിരിക്കുന്നത് ജിജോ പുന്നൂസ് ആണ് . വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരുമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആണ് ചിത്രം പുറത്തിറങ്ങുന്നത് . മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ മായ എന്ന പെൺകുട്ടിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സ്പെയിൻ, അമേരിക്ക, ഘാന, പോർട്ടുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള അഭിനേതക്കളാണ് കൂടുതലായും ബറോസിന്റെ താരനിരയിലുള്ളത് . വി എഫ് എക്സ്ഉം ആക്ഷനും എല്ലാം നിറഞ്ഞ ഒരു സൂപ്പർ മാസ്സ് ചിത്രമായിരിക്കും ബറോസ് . നാനൂറു വർഷം പ്രായമുള്ള ബറോസ് എന്ന് പേരുള്ള ഒരു ഭൂതമായാണ് ഈ ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നത് . സന്തോഷ് ശിവൻ ആണ് ചിത്രത്തിന്റെ ക്യാമറമാൻ . ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ലിഡിയൻ നാദസ്വരവും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ശ്രീകർ പ്രസാദുമാണ്. ആദ്യ ചിത്രീകരണ സമയത്ത് പൃഥ്വിരാജ് സുകുമാരൻ ഈ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിരുന്നു പിന്നീട് ചിത്രീകരണം നീണ്ടു പോയപ്പോൾ ഡേറ്റിൽ പ്രശ്നങ്ങൾ വന്നതിനാൽ പൃഥ്വിരാജിന് ചിത്രത്തിൽ നിന്ന് പിന്മാറേണ്ടി വരികയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മിന്നൽ മുരളിയിലെ വില്ലൻ കഥാപാത്രത്തെ അവിസ്മരണിയമാക്കിയ ഗുരു സോമസുന്ദരവും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട് .

Categories