അപ്പനെ പോലല്ല മോള്.. കൊന്ന് കളയും ഞാൻ..! പാപ്പൻ സക്സസ് ടീസർ കാണാം..

Posted by

ജൂലൈ 29 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ആക്ഷൻ ഹീറോ സുരേഷ് ഗോപി ചിത്രമാണ് പാപ്പൻ. ജോഷിയുടെ സംവിധാന മികവിൽ ഒരുങ്ങിയ ഈ ചിത്രം ഇപ്പോൾ ഗംഭീര വിജയം കാഴ്ച വച്ച് മുന്നേറുകയാണ്. സുരേഷ് ഗോപി എന്ന മികച്ച നടന്റെ ഗംഭീര തിരിച്ചു വരവ് തന്നെയാണ് ഈ ചിത്രത്തിലൂടെ കാണാൻ സാധിച്ചത്. വാരാന്ത്യത്തിൽ 13 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ നേടി മുന്നേറുന്ന ഈ ചിത്രത്തിന്റെ ഒരു സക്സസ് ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. നടൻ ഷമ്മി തിലകൻ , നടി നീത പിള്ളൈ എന്നിവരുടെ കിടിലൻ പെർഫോമൻസ് ആണ് ഈ ടീസറിൽ കാണാൻ സാധിക്കുന്നത്. സൈന മൂവീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് 30 സെക്കന്റ് മാത്രം ദൈർഘ്യമുള്ള പാപ്പന്റെ സക്സസ് ടീസർ പുറത്തുവിട്ടത് . ഒട്ടേറെ കാഴ്ചക്കാരെ നേടി മുന്നേറുന്ന ഈ വീഡിയോയ്ക്ക് താഴെ ചിത്രത്തെ കുറിച്ചുള്ള മികച്ച കമന്റുകളും നിറയുന്നുണ്ട്.

ഈ ക്രൈം ത്രില്ലർ ഡ്രാമ ചിത്രത്തിൽ ചുരുളഴിയാത്ത കൊലപാതകങ്ങളും അതേ തുടർന്നുള്ള അന്വേഷണവും എല്ലാം ആണ് ചിത്രീകരിച്ചിരിക്കുന്നത് . ചിത്രത്തിൽ സുരേഷ് ഗോപി എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് വേഷമിടുന്നത്. ആർ.ജെ ഷാൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ ഗോകുൽ സുരേഷ് , വിജയരാഘവൻ , നൈല ഉഷ, കനിഹ, ആശ ശരത്ത്, ചന്ദുനാഥ് , ടിനി ടോം, ജനാർദ്ദനൻ , രാഹുൽ മാധവ് , മാല പാർവതി, ശ്രീജിത്ത് രവി എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ശ്രീ ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചാപ്പിളളി , റാഫി മധീര എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ . ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ് . അജയ് ഡേവിഡ് കച്ചാപ്പിള്ളി ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്യാം ശശിധരൻ ആണ്.

Categories