ബിജു മേനോൻ, നിമിഷ സജയൻ ചിത്രം “ഒരു തെക്കൻ തല്ല്” വീഡിയോ സോങ്ങ് കാണാം..

ബിജു മേനോൻ , റോഷൻ മാത്യു, പത്മപ്രിയ, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എൺപതുകളിലെ കഥയാണ് പറയുന്നത് . പഴയ കാല വേഷവിധാനവും സംസാര ശൈലിയുമായി ഇറങ്ങിയ ഇ ചിത്രത്തിന്റെ ടീസർ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ E4 എന്റർടൈൻമെന്റിന്റെ യൂട്യൂബ് ചാനലിലൂടെ ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. യെന്തര് എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിൽ റോഷൻ മാത്യുവും നിമിഷ സജയനുമാണ് അഭിനയിചിരിക്കുന്നത്. അതി മനോഹരമായ ഈ ഗാനത്തിൽ ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് കാണാൻ സാധിക്കുന്നത്.

എൺപതുകളിലെ വേഷവിധാനവും ഗ്രാമ ഭംഗിയുമെല്ലാം ഈ ഗാനത്തിൽ കാണാൻ സാധിക്കും. വീഡിയോ ദൃശ്യങ്ങൾ മാത്രമല്ല ഈ ഗാനവും പഴയ കാല സിനിമ ഗാനങ്ങളെ ഓർമ്മപ്പെടുത്തുന്നു . നിമിഷയുടേയും റോഷന്റെയും കിടിലൻ പ്രകടനം തന്നെയാണ് ഈ വീഡിയോ ഗാനത്തിൽ കാണാൻ സാധിക്കുന്നത്.

അൻവർ അലി വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജസ്റ്റിൻ വർഗ്ഗീസ് ആണ്. ഹിംന ഹിലരി , ജസ്റ്റിൻ വർഗ്ഗീസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജി.ആർ ഇന്ദുഗോപൻ രചിച്ച അമ്മിണിപ്പിള്ള വെട്ടുക്കേസ് എന്ന കഥയെ ആസ്പതമാക്കിയാണ് രാജേഷ് പിന്നാടൻ ഈ ചിത്രം രചിച്ചിരിക്കുന്നത്. അമ്മിണിപ്പിള്ള എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വർഷങ്ങൾക്ക് ശേഷം നടി പത്മപ്രിയ നായിക വേഷത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത് . അഖിൽ കവലയൂർ, അശ്വത് ലാൽ , അസീസ് നെടുമങ്ങാട്, രെജു ശിവദാസ് , അരുൺ , പ്രമോദ് വെളിയനാട്, അച്ചുതാനന്ദൻ , ശശി വാളൂരൻ ,പ്രശാന്ത് മുരളി, നീരജ രാജേന്ദ്രൻ , ജയരാജ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

മുകേഷ് ആർ മേത്ത , സുനിൽ എ.കെ, സി വി സാരതി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ . ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് സുന്ദർ , മാഫിയ ശശി എന്നിവർ ചേർന്നാണ്. മധു നീലകണ്ഠൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ മനോജ് കണ്ണോത്ത് ആണ് .

Scroll to Top