ഗംഭീര ബീജിയമും സുരേഷ് ഗോപി സ്റ്റൈലിലും ശ്രദ്ധ നേടി പാപ്പൻ…!

Posted by

ആക്ഷൻ സൂപ്പർ ഹീറോ സുരേഷ് ഗോപിക്ക് മലയാള സിനിമയിൽ അവിസ്മരണീയ കഥാപാത്രങ്ങൾ തന്റെ സിനിമകളിലൂടെ സമ്മാനിച്ചിട്ടുള്ള മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആണ് ജോഷി. ഒരിടവേളക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന മറ്റൊരു ചിത്രം ഒരുങ്ങുകയായി ” പാപ്പൻ “. ഇപ്പോൾ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രത്തെ കുറിച്ച് സുരേഷ് ഗോപി ആരാധകർക്കും സിനിമാ പ്രേമികൾക്കും വലിയ പ്രതീക്ഷകളാണ് ഉള്ളത്.

സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിൽ വീണ്ടുമൊരു മാസ്സ് ചിത്രം ലഭിക്കുമെന്ന ആകാംഷയിലാണ് പ്രേക്ഷകർ. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തിരുന്നു. ഒരു കിടിലൻ ത്രില്ലിംഗ് ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് മോഷൻ പോസ്റ്ററിൽ നിന്നും ലഭിക്കുന്നത്. പാപ്പന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത് യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ ആണ്. പ്രേക്ഷകരിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് ഈ മോഷൻ പോസ്റ്ററിന് ലഭിക്കുന്നത്.

ഈ ചിത്രം നിർമ്മിക്കുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ്, ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പ് എന്നീ ബാനറുകളിൽ ഡേവിഡ് കാച്ചപ്പിള്ളിയും ശരീഫ് മുഹമ്മദും ചേർന്നാണ്. ആർ ജെ ഷാൻ ആണ് ഈ ത്രില്ലർ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് . ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്.

എഡിറ്റിംഗ് ശ്യാം ശശിധരൻ ആണ് . ജേക്സ് ബിജോയി ആണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിട്ടുള്ളത്. ചിത്രത്തിൽ സുരേഷ് ഗോപിയെ കൂടാതെ സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരും വേഷമിടുന്നുണ്ട്.

Categories