പാടിയും ആടിയും തകർത്ത് ദുൽഖർ സൽമാൻ…ഹേയ് സിനാമികയിലെ ആദ്യ ഗാനം..

ദുൽഖർ സൽമാനെ നായകനാക്കി ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ഹേയ് സിനാമിക. കൊറിയോഗ്രഫറായ ബൃന്ദ മാസ്റ്ററിന്റെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പാണ് ഈ ചിത്രം. ഹേയ് സിനാമികയിലെ ആദ്യ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഇതിനു മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ പോസ്റ്ററുകൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

നടൻ ദുൽഖർ സൽമാൻ തന്നെയാണ് ഈ ഗാനത്തിൽ അഭിനയിക്കുന്നതും ഈ ഗാനം ആലപിക്കുന്നതും. ലെറിക്കൽ വീഡിയോ ആയി പുറത്തിറക്കിയിട്ടുള്ള ഈ ഗാനത്തിൽ ദുൽഖറിന്റെ ആലാപന രംഗങ്ങളും, ചിത്രത്തിന്റെ ഷൂട്ടിംഗ് രംഗങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അച്ചമില്ലെ എന്ന ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത് ഗോവിന്ദ് വസന്ത ആണ് . റിലീസ് ചെയ്ത് നിമിഷ നേരം കൊണ്ട് ഒട്ടേറെ കാഴ്ച്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്.


ചിത്രത്തിൽ ദുൽഖറിനെ കൂടാതെ കാജൽ അഗർവാൾ, അതിഥി റാവു ഹൈദരി , നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, കൗഷിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ, എന്നിവരും വേഷമിടുന്നു. ഒരു റൊമാന്റിക് എന്റർടൈനറായ ഹേയ് സിനാമികയിൽ യാഴാൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത് . ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത് പ്രീത ജയരാമൻ ആണ് . ജിയോ സ്റ്റുഡിയോസും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഫെബ്രുവരി 25 ന് ചിത്രം പ്രദർശനത്തിൽ എത്തും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

Scroll to Top