പരസ്പരം കൊമ്പ് കോർത്ത് ആലിയയും റൺവീറും..!റോക്കി ഔർ റാണി കീ പ്രേം കഹാനി ട്രൈലർ കാണാം..

കരൺ ജോഹർ തൻറെ കരിയറിന്റെ 25ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം പ്രേക്ഷകർക്ക് മുൻപാകെ ഒരു ലവ് സ്റ്റോറിയുമായി എത്തിയിരിക്കുകയാണ്. റോക്കി ഔർ റാണി കീ പ്രേം കഹാനി എന്നാണ് ചിത്രത്തിൻറെ പേര്. ആലിയ ഭട്ടും രൺവീർ സിംഗും ആണ് ഈ ചിത്രത്തിലെ നായിക നായകന്മാരായി വേഷമിടുന്നത്. ജൂലൈ 28 മുതൽ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്ന ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. ധർമ്മ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ വീഡിയോ മണിക്കൂറുകൾകൊണ്ട് 34 ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

റോക്കി ഔർ റാണി കീ പ്രേം കഹാനി ഒരു പക്കാ ലൗ സ്റ്റോറിയാണ് എന്നത് ഈ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. റോക്കി രൺധാവയായി രൺവീർ സിംഗും റാണി ചാറ്റർജിയായി ആലിയ ഭട്ടും വേഷമിടുന്നു. റോക്കിയും റാണിയും തങ്ങളുടെ പ്രണയ സാക്ഷാത്കാരത്തിനായി വിവാഹത്തിന് മുൻപ് തന്നെ തങ്ങളുടെ പങ്കാളിയുടെ കുടുംബത്തോടൊപ്പം പരസ്പരം മാറി താമസിക്കാൻ തീരുമാനിക്കുന്നു. തുടർന്നുള്ള രസകരമായ രംഗങ്ങളും ഇമോഷണൽ രംഗങ്ങളും എല്ലാം ആണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മികച്ച ഒരു റൊമാൻറിക് കോമഡി ഫാമിലി ഡ്രാമ ചിത്രമായിരിക്കും ഇത് എന്നത് ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാക്കുന്നുണ്ട്.

ഇഷിത മൊയ്ത്ര, ശശാങ്ക് ഖൈതാൻ, സുമിത് റോയ് എന്നിവരാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത്. ധർമ്മ പ്രൊഡക്ഷൻസിന്റെയും വിയോ കോം 18 സ്റ്റുഡിയോസിന്റെയും ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ ഹീരോ യാഷ്, ജോഹർ , കരൺ ജോഹർ, അപൂർവ്വ മേത്ത എന്നിവരാണ് . മനുഷ് നന്ദൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നിതിൻ ബൈദ് ആണ് . പ്രീതമാണ് ചിത്രത്തിൻറെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ധർമേന്ദ്ര , ജയ ബച്ചൻ , ഷബാന ആസ്മി , ടോട്ട റോയ് ചൗധരി , റോണിത് റോയ്, ചുർണി ഗാംഗുലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ .

Scroll to Top