ട്രെയിലറിന് പിന്നാലെ ശ്രദ്ധ നേടി അഭ്യൂഹത്തിലെ വീഡിയോ ഗാനം…! കാണാം..

നവാഗതനായ അഖിൽ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പുത്തൻ മലയാളം സിനിമയാണ് അഭ്യൂഹം . അജ്മൽ അമീർ , രാഹുൽ മാധവ് എന്നീ താരങ്ങൾ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ കഴിഞ്ഞ ദിവസം ആണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ അതിന് പിന്നാലെയായി അഭ്യൂഹത്തിലെ ഒരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്ക് എത്തിയിരിക്കുകയാണ്.

വാനം എന്ന വരികളുടെ തുടങ്ങുന്ന വീഡിയോ ഗാനമാണ് ടി സീരിയസ് മലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കും ഉണ്ടാക്കിയിട്ടുള്ളത്. ജുബൈർ മുഹമ്മദ് സംഗീതസംവിധാനം നിർവഹിച്ച ഈ ഗാനത്തിന് വരികൾ രചിച്ചിട്ടുള്ളത് സുഹൈൽ സുൽത്താൻ ആണ് . മരിയ ജോണി ആണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. അജ്മൽ അമീർ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള രംഗങ്ങൾ ആണ് ഈ വീഡിയോ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ക്രൈം സസ്പെൻസ് ത്രില്ലർ ആയാണ് അഖിൽ ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. രാഹുൽ , അജ്മൽ എന്നീ താരങ്ങളെ കൂടാതെ കോട്ടയം നസീർ , ജാഫർ ഇടുക്കി, മാളവിക മൽഹോത്ര, ആത്മീയ രാജൻ, ജോൺ കൈപ്പള്ളിൽ, ജെയിംസ് ഏലിയ, നന്ദു എന്നിവരും ഈ ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഒരു ക്രൈമിൽ അകപ്പെട്ടുപോകുന്ന തന്റെ പിതാവിനെ രക്ഷിക്കാൻ മകൻ നടത്തുന്ന പരിശ്രമങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും എല്ലാം ആണ് ഈ ചിത്രം പറയുന്ന പ്രമേയം.

മൂവി വാഗൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന അഭ്യൂഹത്തിന്റെ നിർമ്മാതാക്കൾ ജെയിംസ് മാത്യു, അനീഷ് ആൻറണി എന്നിവരാണ്. ശുഭദിനം രചന നിർവഹിച്ചിട്ടുള്ളത് ആനന്ദ് രാധാകൃഷ്ണൻ , നൗഫൽ അബ്ദുള്ള എന്നിവർ ചേർന്ന് കൊണ്ടാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷമീർ ഗിബ്രാൻ , ബാല മുരുകൻ എന്നിവർ ഒന്നിച്ചാണ് . നൗഫൽ അബ്ദുള്ളയാണ് ചിത്രത്തിൻറെ എഡിറ്റർ. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത് മാഫിയ ശശി ആണ് .

Scroll to Top