പ്രേക്ഷകരെ ആകാംക്ഷയിലാകി സുഴൽ.. ട്രൈലർ കാണാം..

Posted by

സുഴൽ – ദി വോർടെക്സ് എന്ന തമിഴ് സീരീസിന്റെ സീസൺ വണ്ണിന്റെ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. വിക്രം വേദ സംവിധായകരായ പുഷ്കർ – ഗായത്രി എന്നിവർ ചേർന്ന് രചന നിർവഹിച്ച ഈ സീരിസിന്റെ സംവിധായകർ ബ്രമ്മ, അനു ചരൺ എന്നിവരാണ്. ഒരു ക്രൈം ത്രില്ലർ പാറ്റേണിലാണ് സുഴൽ ഒരുക്കിയിരിക്കുന്നത്.

വളരെ ആകാംഷ നിറഞ്ഞതും ഭയം തോന്നിപ്പിക്കുന്നതുമായ ഒരു ട്രൈലറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഒരു പെൺകുട്ടി കാണാതാക്കുന്നതും തുടർന്ന് ആ ഗ്രാമത്തിൽ ഉണ്ടാകുന്ന നാശ നഷ്ടങ്ങളുമാണ് ഈ ട്രൈലറിൽ കാണിച്ചിരിക്കുന്നത്. ഐശ്വര്യ രാജേഷ്, ശ്രിയ റെഡ്ഢി , കതിർ, രാധാകൃഷ്ണൻ പാർത്ഥിബൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ . ഐശ്വര്യയുടെ മികച്ച പ്രകടനം ട്രൈലറിലും കാണാൻ സാധിക്കും.

ആമസോൺ പ്രൈം വീഡിയോ ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ജൂൺ 17 ന് ആണ് ഈ സീരീസ് റിലീസ് ചെയ്യുന്നത്. ഈ തമിഴ് സീരീസ് നിരവധി ഭാഷകളുടെ സബ്ടൈറ്റിലുകളോടെ ലഭ്യമാകും . രണ്ട് മിനുട്ടിൽ കൂടുതൽ ദൈർഘ്യമുള്ള ഈ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. നിരവധി പ്രേക്ഷകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്. ഏവരും ആകാംഷയോടെയും ഏറെ പ്രതീക്ഷയോടെയും ഈ സീരിസിനായി കാത്തിരിക്കുയാണ്.

Categories