അഞ്ചു കുര്യൻ നയികനായി എത്തുന്ന സിംഗിൾ ശങ്കറും സ്മാർട്ട്ഫോൺ സിമ്രാനും..! ട്രൈലർ കാണം..

വിഘ്നേഷ് ഷാ പി എൻ സംവിധാനം ചെയ്യുന്ന പുത്തൻ തമിഴ് ചിത്രമാണ് “സിംഗിൾ ശങ്കറും സ്മാർട്ട്ഫോൺ സിമ്രാനും ” . ഫെബ്രുവരി 24 മുതൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ടിപ്സ് തമിഴ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത് . വ്യത്യസ്തവും രസകരവുമായ ഒരു ആശയവുമായാണ് സിംഗിൾ ശങ്കറും സ്മാർട്ട്ഫോൺ സിമ്രാനും പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുന്നത്.

ചിത്രത്തിന്റെ കഥ വികസിക്കുന്നത് സ്‌മാർട്ട്‌ഫോണിൽ വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയാണ്. നിർമ്മിത ബുദ്ധിയായ ബോട്ടിനോടുള്ള പ്രണയമാണ് ചിത്രത്തിൻറെ കാതൽ. ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ സിംഗിൾ ശങ്കർ എന്ന കഥാപാത്രമായി വേഷമിടുന്നത് നടൻ ശിവയും സ്മാർട്ട്ഫോൺ സിമ്രാനായി എത്തുന്നത് നടി മേഘ ആകാശുമാണ്. ഇവരെ കൂടാതെ മനോ , മലയാളി താരം അഞ്ചു കുര്യൻ , മൊട്ട രാജേന്ദ്രൻ, മകപ ആനന്ദ്, ഷാ റാ, ഭഗവതി പെരുമാൾ, കുക്കു വിത്ത് കോമാലി ബാല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

തമിഴിൽ ഇത്തരം ഒരു ചിത്രം ആദ്യമായി ആയിരിക്കും. ഒരു സൈബർ കോമഡി പാറ്റേണിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ ഗ്രാഫിക്സും ചിത്രത്തിൻറെ ആശയവും എല്ലാം ഒരുപാട് ശ്രദ്ധ നേടുന്നുണ്ട്. ലാർക്ക് സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കെ കുമാറാണ് . സംവിധായകൻ വിഘ്നേഷ് തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത് . അർത്തുർ എ വിൽസൺ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഭൂപതി സെൽവരാജ് എസ് എൻ ഫാസിൽ എന്നിവർ ചേർന്നാണ്. വിഎസ് എക്സ് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൻറെ വിഎഫ്എസ് ടീം സെന്റിൽ ബി ആണ് . ഫീയോണിക്സ് പ്രഭു ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്.

Scroll to Top