റൊമാൻ്റിക് രംഗങ്ങളിൽ ശ്രദ്ധ നേടി അനശ്വര രാജൻ്റെ തമിൾ ചിത്രം തഗ്സിലെ പുതിയ വീഡിയോ സോങ്ങ് കാണാം..!

Posted by

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായി തന്റെ കരിയർ ആരംഭിച്ച താരസുന്ദരിയാണ് നടി അനശ്വര രാജൻ . തുടക്കം ബാലതാരം ആയിട്ടായിരുന്നു എങ്കിലും ഒട്ടും വൈകാതെ തന്നെ നായികയായും മലയാള സിനിമയിൽ അനശ്വര തിളങ്ങി. റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച അനശ്വരയുടെ പുത്തൻ തമിഴ് ചിത്രത്തിലെ ഒരു ഗാനരംഗം ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുകയാണ്. ഹേയ് സിനാമിക എന്ന ചിത്രം ഒരുക്കിക്കൊണ്ട് സംവിധാന രംഗത്തേക്ക് ചുവടുവെച്ച കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്ററിന്റെ രണ്ടാമത് ചിത്രത്തിലാണ് അനശ്വര നായികയായി വേഷമിടുന്നത്.

തഗ്സ് എന്നാണ് ചിത്രത്തിൻറെ പേര് . ഹൃദു ഹരൂൺ എന്ന പുതുമുഖ താരമാണ് ഈ ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്. തഗ്സിലെ ഏയ് അഴഗിയേ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ലിറിക്കൽ വീഡിയോ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയത്. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ ഗാനം രംഗത്തിൽ നായിക നായകന്മാരായ വേഷമിടുന്ന അനശ്വരയേയും ഹൃദു ഹരൂണിനേയും കാണാൻ സാധിക്കും. ഇരുവരും തമ്മിലുള്ള അതിമനോഹരമായ പ്രണയ രംഗമാണ് ഈ ഗാന രംഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വിവേക് ആണ് ഈ റൊമാന്റിക് ഗാനത്തിന് വരികൾ തയ്യാറാക്കിയത്. ഈണം നൽകിയിരിക്കുന്നത് സാം സിഎസ് ആണ് . കപിൽ കപിലൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് . ബോബി സിംഹ , ആർ കെ സുരേഷ് , മുനിഷ്കന്ത് , ശരത് അപ്പാനി , പി എൽ തെനപ്പൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ . റിയ ഷിബു , മുംതാസ് എം എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം ഒരുങ്ങുന്നത് എച്ച് ആർ പിക്ചേഴ്സ് , ജിയോ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ആണ് . പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രവീൺ ആൻറണിയാണ്.

Categories