തീപ്പൊരി ബെന്നിയായി നടൻ അർജ്ജുൻ അശോകൻ…. രാഷ്ട്രീയവും നർമ്മവുമായി തീപ്പൊരി ബെന്നിയുടെ ഒഫീഷ്യൽ ട്രൈലർ കാണാം..

മലയാളത്തിലെ യുവ താരനിരയിലെ ശ്രദ്ധേയനായ നടൻ അർജ്ജുൻ അശോകൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രമാണ് തീപ്പൊരി ബെന്നി . ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമാണ് അർജുൻ അശോകൻ എത്തുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി ഫെമിന ജോർജ് ആണ് ഈ ചിത്രത്തിലെ നായിക. തീപ്പൊരി ബെന്നിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ യൂടൂബ് ചാനലിലിലൂടെ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്.

ഇടതുപക്ഷ രാഷ്ട്രീയത്തെ കൂടെ ചേർത്തിരിക്കുന്ന വട്ടക്കുട്ടയിൽ ചേട്ടായിടേയും രാഷ്ട്രീയത്തെ എതിർക്കുന്ന ബെന്നിയുടേയും രസകരമായ കഥാസന്ദർഭങ്ങളാണ് ഈ ട്രൈലർ വീഡിയോയിൽ ഒരുക്കിയിട്ടുള്ളത്. നടൻ ജഗദീഷ് ആണ് വട്ടക്കുട്ടയിൽ ചേട്ടായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാജു ശ്രീധർ , റാഫി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാജേഷ് ജോജി ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ കഥ തിരക്കഥ രചന നിർവ്വഹിച്ചിരിക്കുന്നതും രാജേഷ് തന്നെയാണ്. ഷെബിൻ ബക്കർ നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കളാണ് റുവൈസ് ഷെബിൻ, ഷിബു ബക്കർ , ഫൈസൽ ബക്കർ എന്നിവർ. ശ്രീരാജ് സജി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാർ , ഹരികൃഷ്ണൻ യു എന്നിവർ ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

അജയ് ഫ്രാൻസീസ് ജോർജ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ സൂരജ് ഇ എസ് ആണ്. ശ്രീജിത്ത് , ശാന്തി കുമാർ എന്നിവരാണ് കൊറിയോഗ്രഫേഴ്സ്, മേക്കപ്പ് – മനോജ് കിരൺ രാജ്, സ്റ്റണ്ട് – മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ – അലക്സ് ഇ കുര്യൻ, പി ആർ ഒ – ഹെയ്ൻസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

Scroll to Top