ഉപ്പും മുളകിലെ അശ്വതി നായർ നായികയായി എത്തിയ ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി..! ശ്രദ്ധ നേടിയ ഹ്രസ്വ ചിത്രം കാണാം..

മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായി മറ്റൊരു യൂട്യൂബ് ഹൃസ്വ ചിത്രം കൂടി . ഈ കഴിഞ്ഞ ജനുവരി ഇരുപത്തിയേഴിനു യൂട്യൂബിൽ റിലീസ് ചെയ്ത ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി എന്ന ഹ്രസ്വ ചിത്രമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആറു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം ഈ ഹൃസ്വ ചിത്രം നേടിയെടുത്തത്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആഷിക അശോകൻ, അശ്വതി നായർ, മക്ബൂൽ സൽമാൻ, സന്ജ സോമനാഥ്, സാനിഫ്, കെ ജയകൃഷ്ണൻ, ആൻസു മരിയ എന്നിവരാണ് . ഈ ഹൃസ്വ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മിഥുൻ ബോസ് ആണ്. ഇതിന്റെ കഥ രചിച്ചിരിക്കുന്നത് വിബിൻ വിശ്വനാഥ് ആണ് . ഈ ചിത്രം നിർമ്മിച്ചത് ഷാജൻ ജോസ് ആണ്.

റിയാസ് ശരീഫ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . അരുൺ രാജ് ആണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് സനൽ രാജ് ആണ് . ഗാന രചന സന്ദീപ് സുധ ആണ്. അർജുൻ ഉണ്ണികൃഷ്ണൻ ആണ് ആലാപനം. വൈകാരികമായ ഒട്ടേറെ രംഗങ്ങൾകൊണ്ട് സമൃദ്ധമാണ് ഒരു ത്രികോണ പ്രണയ കഥ പറയുന്ന ഈ ഹ്രസ്വ ചിത്രം .

പ്രണയത്തിന്റെ സന്തോഷ നിമിഷങ്ങളും വേർപിരിയലിന്റെ വിങ്ങലും പ്രണയിച്ച ആൾ മരണപ്പെടുന്നതിന്റെ വേദനയുമെല്ലാം അതി മനോഹരമായി സംവിധായകൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. സാങ്കേതിക പൂർണ്ണതയോടെ വ്യത്യസ്തമായ ഒരു കഥയ്ക്ക് മികച്ച രീതിയിൽ ദൃശ്യ ഭാഷ ഒരുക്കാൻ സംവിധായകന് ഈ ചിത്രത്തിൽ സാധിച്ചിട്ടുണ്ട്. ഈ ഹൃസ്വ ചിത്രം എസ് ജെ വിഷ്വൽ മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തു വിട്ടിട്ടുള്ളത്.

Scroll to Top