ദാമ്പത്യം തകർന്ന മലയാളത്തിലെ പ്രശസ്ത താരങ്ങൾ.. വീഡിയോ കാണാം..

താര വിവാഹങ്ങൾ ഏറെ കൊട്ടിഘോഷിക്കപ്പെടുന്നവയാണ്. എന്നാൽ അതിൽ പല ദാമ്പത്യത്തിനും അധികം ആയുസ്സ് ഉണ്ടാകുകയില്ല. പരസ്പരം മനസ്സിലാക്കാൻ കഴിയാത്തതാണ് ഏതൊരു ദാമ്പത്യ തകർച്ചയുടേയും പ്രധാന കാരണം. അത്തരത്തിൽ ദാമ്പത്യ ജീവിതം തകർന്നു പോയ പത്ത് സിനിമാ താരങ്ങൾ .

ജഗതി ശ്രീകുമാർ – മല്ലിക ആയിരത്തി അഞ്ഞൂറോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ച ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന നടനാണ് ജഗതി ശ്രീകുമാർ . 1974 മുതൽ മലയാള സിനിമാലോകത്ത് നടിയായും സഹ നടിയായും തിളങ്ങിയ താരമാണ് മല്ലിക. ഒരേ കാലഘട്ടങ്ങളിൽ ശോഭിച്ച ഇവർ അക്കാലത്തെ ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. പരസ്പരം പ്രണയത്തിലായ ഇരുവരും 1976 ൽ വിവാഹിതരായി. എന്നാൽ മൂന്ന് വർഷം മാത്രമേ ഈ ദാമ്പത്യ ജീവിതം നില നിന്നുള്ളു. അങ്ങനെ 1979 ൽ ഇവർ വേർപിരിഞ്ഞു. തുടർന്ന് ഇരുവരും മറ്റൊരു ജീവിത പങ്കാളിയെ കണ്ടെത്തുകയും ചെയ്തു.

ശ്രീനാഥ് – ശാന്തി കൃഷ്ണ 1978 ൽ അഭിനയ ജീവിതം ആരംഭിച്ച നടനാണ് ശ്രീനാഥ് . നടനായും സഹ നടനായും താരം സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടു. 1980 കളിൽ മലയാളം, തമിഴ് ചിത്രങ്ങളിൽ സജീവമായ നടിയായിരുന്നു ശാന്തികൃഷ്ണ . ഇരുവരും അഭിനയ രംഗത്ത് ശോഭിച്ച് നിന്ന സമയത്തായിരുന്നു പ്രണയവും വിവാഹവും. 1984 ൽ ഇവർ വിവാഹിതരായി. പിന്നീട് ശാന്തി കൃഷ്ണ അഞ്ച് വർഷത്തോളം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിന്നു. വ്യക്തിപരമായ കാരണങ്ങളാൽ ഇരുവരും 1995 ൽ വേർപിരിഞ്ഞു. പിന്നീട് 1999 ൽ ഇരുവരും വെറെ വിവാഹം കഴിച്ചു . 2010 ൽ ശ്രീനാഥ് മരണപ്പെട്ടു. ഒരു സ്വകാര്യ ലോഡ്ജിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രഘുവരൻ – രോഹിണി തമിഴ്, തെലുങ്കു , മലയാളം, ഹിന്ദി സിനിമകളിൽ അവിസ്മരണീയ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായ നടനാണ് രഘുവരൻ. നായകന് മുകളിൽ നിൽക്കുന്ന വില്ലൻ എന്നാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചത്. മലയാളം ഉൾപ്പെടെ ഒട്ടുമിക്ക ദക്ഷിണേന്ത്യൻ ഭാഷകളിലും വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് രോഹിണി. 1996 ൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാൽ എട്ട് വർഷം മാത്രമേ ആ ദാമ്പത്യ ജീവിതം നില നിന്നുള്ളു. 2004 ൽ ഇവർ വിവാഹമോചിതരായി. ഇവരുടെ ഏക മകനാണ് ഋഷി. രഘുവരൻ 2008 ൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

അനിൽകുമാർ – കൽപ്പന 1989 മുതൽ മലയാള സിനിമയിൽ സജീവമായി തുടരുന്ന സംവിധായകൻ ആണ് അനിൽകുമാർ. ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് നടി കൽപ്പന. 1998 ൽ ആണ് അനിൽ കുമാർ കൽപ്പനയെ വിവാഹം ചെയ്യുന്നത്. 2012 ൽ ഇവർ വിവാഹ മോചിതരായി. ഇവരുടെ ഏക മകളാണ് ശ്രീമയി. 2016 ൽ ഹൃദയാഘാതത്തെ തുടർന്ന് കൽപന മരണപ്പെട്ടു.

Scroll to Top