മീരാ ജാസ്മിൻ്റെ തമിൾ ചിത്രം വിമാനം.! പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

ജൂൺ 9ന് റിലീസിന് ഒരുങ്ങുന്ന ദ്വിഭാഷാ ചിത്രമാണ് വിമാനം . തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രീകരിക്കുന്ന വിമാനത്തിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സീ സ്റ്റുഡിയോസ് യൂട്യൂബ് ചാനലിലൂടെയാണ് ഈ ട്രെയിലർ വീഡിയോ പ്രേക്ഷകർക്കും മുൻപാകെയിരിക്കുന്നത് . തമിഴ് താരം സമുദ്രക്കനിയാണ് ഈ ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. നടി മീരാ ജാസ്മിനും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.

വികലാംഗനായ ഒരു പിതാവായാണ് സമുദ്രക്കനി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വിമാനത്തോട് ഏറെ പ്രിയമുള്ള തൻറെ മകൻറെ വിമാനയാത്ര മോഹം നിറവേറ്റാൻ കഷ്ടപ്പെടുന്ന ഒരു അച്ഛൻറെ രംഗങ്ങളാണ് ഈ ട്രെയിലർ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ കാണിച്ചിരിക്കുന്ന വീഡിയോയിലെ പലരംഗങ്ങളും പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിപ്പിക്കുന്നുണ്ട്.

സമുദ്രക്കനിയെ കൂടാതെ അനസൂയ ഭരദ്വജ്, ധ്രുവൻ വർമ്മ, രാഹുൽ രാമകൃഷ്ണൻ , ധൻരാജ്, മൊട്ടേ രാജേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ശിവ പ്രസാദ് യാനല ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കിരൺ കൊരപ്പടി, സി സ്റ്റുഡിയോസ് എന്നിവ ചേർന്നാണ് ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്. ചരൻ അർജുൻ ആണ് ഈ ചിത്രത്തിനുവേണ്ടി സംഗീതം ചെയ്യുന്നത്. വിവേക് കലേപു ക്യാമറ ചിരിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മാർത്താണ്ഡ് കെ വെങ്കിടേഷ് ആണ് . നിരവധി പ്രേക്ഷകരാണ് ചിത്രത്തിലെ ട്രെയിലർ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ഏവരും നടൻ സമുദ്രക്കനിയുടെ പെർഫോമൻസിനെ അഭിനന്ദിച്ചുകൊണ്ടാണ് കമന്റുകൾ നൽകിയിട്ടുള്ളത്.

Scroll to Top