ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന തമിൾ ചിത്രം തീര കാതൽ..! ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

മെയ് 26ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ തമിഴ് ചിത്രമാണ് തീര കാതൽ. ഐശ്വര്യ രാജേഷ്, ജയ്, ശിവദ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം സമ്മിശ്ര പ്രതികരണം ആണ് നേടിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ഉസുരൻകൂട്ടിൽ എന്ന വരികളോടെ തുടങ്ങുന്ന വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടുകയാണ്. ഐശ്വര്യ രാജേഷ്, ജയ് എന്നിവരാണ് ഈ വീഡിയോ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. മോഹൻ രാജൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സിദ്ധു കുമാർ ആണ് . ഈ മനോഹരഗാനം ആലപിച്ചിരിക്കുന്നത് സത്യപ്രകാശ് ആണ് .

താരങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ഈ റൊമാൻറിക് ഗാനരംഗം ഏറെ ശ്രദ്ധ നേടുന്നുണ്ട്. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് മൂന്നുമിനിറ്റ് ദൈർഘ്യമുള്ള തീര കാതലിലെ ഈ വീഡിയോ ഗാനം പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഗാനവും താരങ്ങളുടെ പ്രകടനവും പ്രത്യേകം പ്രശംസ അർഹിക്കുന്നുണ്ട്.

രോഹിൻ വെങ്കിടേശൻ സംവിധാനം ചെയ്ത തീരാ കാതൽ ഒരു റൊമാൻറിക് ഡ്രാമ ചിത്രമാണ്. ചിത്രത്തിൽ ഗൗതം എന്ന കഥാപാത്രമായി ജയ് വേഷമിടുന്നു. ഭാര്യയും ഒരു മകളും ഉള്ള ഗൗതം തൻറെ മുൻ കാമുകിയെ കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്. വൃദ്ധി വിശാൽ , അംസത് ഖാൻ , അബ്ദുൾ ലീ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകൻ രോഹിൻ വെങ്കിടേശനും ജി ആർ സുരേന്ദ്രനാഥും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത്. ലൈക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിട്ടുള്ളത് സുബാസ്കരൻ ആണ് . ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചത് രവിവർമ്മൻ നീലമേഘവും എഡിറ്റിംഗ് കൈകാര്യം ചെയ്തത് പ്രസന്ന ജികെയും ആണ് .

Scroll to Top