ആരാധകരെ മുൾ മുനയിൽ നിർത്തി ക്രൈം ത്രില്ലർ വാർഡ് 126.. ട്രൈലർ കാണാം..

സെൽവകുമാർ ചെല്ലപാണ്ഡ്യൻ സംവിധാനം ചെയ്യുന്ന പുത്തൻ തമിഴ് ചിത്രമാണ് വാർഡ് 126. ഒരു ക്രൈം ത്രില്ലർ ചിത്രമായ വാർഡ് 126 ന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. സ്ത്രീ കഥാപാത്രങ്ങൾക്ക് മുൻതൂക്കം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ നാല് സ്ത്രീകളാണ് കേന്ദ്ര കഥാപാത്രങ്ങൾ . പ്രേക്ഷകരെ ആകാംഷയുടെ മുൾ മുനയിൽ നിർത്തുന്ന ഒരു ട്രൈലറാണ് സരിഗമ തമിഴ് എന്ന യൂടൂബ് ചാനലിലൂടെ പുറത്തുവിട്ടത്. പ്രണയ രംഗങ്ങളും ഒപ്പം ഒട്ടേറെ കുറ്റകൃത്യങ്ങളും ഉൾക്കൊള്ളിച്ചാണ് ഈ ട്രൈലർ പുറത്തു വിട്ടിക്കുന്നത്. ട്രൈലറിൽ ഉടനീളം ഒരു ദുരൂഹത തുടരുന്നുണ്ട്.

സോണിയ അഗർവാൾ, മൈക്കിൾ തങ്കദുരൈ , ജിഷ്ണു മേനോൻ , സെൽവകുമാർ ചെല്ലപാണ്ഡ്യൻ , ശ്രിത ശിവദാസ് , ചാന്ദിനി തമിഴരസൻ , വിദ്യ പ്രദീപ് , ശ്രുതി രാമകൃഷ്ണൻ , ശ്രീമാൻ , നിഷാന്ത്, വിനോദ് സാഗർ, അമരേന്ദ്രൻ , കലൈറാണി, ദീപ ശങ്കർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് . വരുൺ സുനിൽ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ഡേയ്ഞ്ചർ മണി ആണ്. എസ് കെ സുരേഷ് കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് തിയഗു ആണ്. എസ് എസ് ബി ടോക്കീസ് ത്തണ് ചിത്രം നിർമ്മിക്കുന്നത്.

Scroll to Top