പ്രേക്ഷക ശ്രദ്ധ നേടി ലെജെൻ്റ് സരവണിലെ പുതിയ വീഡിയോ സോങ് കാണാം..

ലെജൻഡ് എന്ന ചിത്രത്തിലൂടെ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശരവണ സ്റ്റോഴ്സിന്റെ ഉടമ ശരവണൻ സിനിമ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. ശരവണൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നതും അദ്ദേഹം തന്നെയാണ്. ജൂലൈ 28 ന് പാൻ ഇന്ത്യൻ റിലീസ് ആയി ഈ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിലെ നായികയായി എത്തുന്നത് ബോളിവുഡ് നടി ഉർവ്വശി റൗട്ടേലയാണ് .

ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. ഈ ഗാനത്തിന് ഈണം നൽകുന്നത് ഹാരിസ് ജയരാജാണ്.
കേരളത്തിലെ തിയറ്ററുകളിൽ മാജിക് ഫ്രെയിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം എത്തിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ ആണ്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ജെ.ഡി ആന്റ് ജെറി എന്നിവർ ചേർന്നാണ്. ജെ.ഡി ആന്റ് ജെറി എന്ന സംവിധായകർ ശ്രദ്ധേയരായത് അജിത്ത് നായകനായ ഉല്ലാസം എന്ന ചിത്രത്തിലൂടെ ആണ് . അമിതാഭ് ബച്ചനായിരുന്നു 1997 ൽ പുറത്തിറങ്ങിയ ഉല്ലാസം എന്ന ചിത്രം നിർമിച്ചത് .

പ്രഭു, വിവേക്, വിജയകുമാർ, നാസർ, കോവൈ സരള , ഗീതിക , യോഗി ബാബു എന്നിവരും ദി ലെജന്റിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കോമഡി , റൊമാൻസ് , ആക്ഷൻ എന്നിവയെല്ലാം ഒന്നിച്ചു ചേർത്ത ഒരു മാസ്സ് ചിത്രമായിരിക്കും ശരവണൻ എന്ന് നേരത്തെ തന്നെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിൽ നിന്നും ട്രൈലറിൽ നിന്നും മനസ്സിലാക്കാം.

Scroll to Top