April 25, 2022

KGF 2ലെ ദി മോൺസ്റ്റാർ വീഡിയോ സോങ്ങ്

റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തിയ കെ ജി എഫ് 2 എന്ന ചിത്രം ഇപ്പോൾ ഇന്ത്യ മുഴുവൻ തരംഗമായി മാറിയിരിക്കുകയാണ്. പ്രശാന്ത് നീൽ അന്നിയിച്ചൊരുക്കിയ ഈ ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടി എന്ന മാന്ത്രിക സംഖ്യയിലേക്കു കുതിക്കുകയാണ്. വിജയ് കിരാഗേന്ദുർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഹോംബാലെ ഫിലിമ്സിന്റെ ബാനറിൽ ആണ് ഒരുക്കിയിട്ടുള്ളത് . പ്രേക്ഷകർ നെഞ്ചിലേറ്റിയ ഈ ചിത്രത്തിലെ ഓരോ ഡയലോഗുകളും ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ, ആരാധകർക്കായി ഈ ചിത്രത്തിലെ ദി മോൺസ്റ്റർ സോങ് എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത് ഈ വീഡിയോ ആണ്. ഇപ്പോൾ പുറത്തു വിട്ട ദി മോൺസ്റ്റർ സോങ് ഒരു പ്രൊമോഷണൽ ഗാനമായിട്ടാണ് എത്തിയിരിക്കുന്നത്.

അദിതി സാഗർ ആണ് രചനയും ആലാപനവും നിർവഹിച്ചിരിക്കുന്നത്. ഈ ഗാനത്തിന് സംഗീതമൊരുക്കിയത് രവി ബസ്‌റൂം നൃത്ത സംവിധാനം കൈകാര്യം ചെയ്തത് ഹർഷയും ആണ്. ദി മോണ്‍സ്റ്റര്‍ സോങ് ചിത്രത്തിന്റെ അവസാനം വരുന്ന ഗാനമാണ്. ഈ കന്നഡ ചിത്രം മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്തു പുറത്തിറക്കിയിരുന്നു. ഈ ചിത്രത്തിന്റെ ഹിന്ദി വേർഷൻ മാത്രം മുന്നൂറു കോടിക്കു മുകളിൽ ആണ് കളക്ഷൻ നേടിയെടുത്തത്. കെ ജി എഫ് ആദ്യ ഭാഗത്തിലെയും ഗാനങ്ങൾ സൂപ്പർ ഹിറ്റായി മാറിയവ ആണ്. രവി ബസ്‌റൂർ ഒരുക്കിയ ഗാനങ്ങൾക്കും പശ്‌ചാത്തല സംഗീതത്തിനും ഈ ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളുടെയും വിജയത്തിൽ വളരെ നിർണ്ണായകമായ പങ്കാണ് ഉള്ളത്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രമായി വേഷമിട്ടത്. ഇദ്ദേഹത്തെ കൂടാതെ ഈ ചിത്രത്തിൽ, രവീണ ടണ്ഠൻ, ശ്രീനിഥി ഷെട്ടി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.

KGF 2ലെ ദി മോൺസ്റ്റാർ വീഡിയോ സോങ്ങ് Read More »

നയൻതാര സാമന്ത ഒന്നിക്കുന്ന വിജയ് സേതുപതി ചിത്രം KRK..! ചിത്രത്തിന് കൊഴുപ്പേകാൻ ശ്രീശാന്തും… ട്രൈലർ കാണാം..

മക്കൾ സെൽവൻ എന്ന് ആരാധകർ സ്നേഹ പൂർവ്വം വിശേഷിപ്പിക്കുന്ന തമിഴ് നടൻ വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് കാത്തുവക്കുള്ള രണ്ടു കാതൽ. ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ രചനയും സംവിധാനവും നിരവഹിക്കുന്നത് പ്രശസ്ത സംവിധായകൻ വിഘ്‌നേശ് ശിവൻ ആണ്. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ഈ ട്രൈലർ. ചിരിപ്പിക്കുന്ന ഒട്ടേറെ നിമിഷങ്ങൾ കോർത്തിണക്കി പുറത്തുവിട്ട ഇതിന്റെ ടീസർ, ട്രയ്ലർ, അതുപോലെ ഗാനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയവ ആണ്.ചിത്രത്തിൽ രണ്ടു കാമുകിമാരുടെ ഇടയിൽ നട്ടം തിരിയുന്ന കാമുകന്റെ വേഷത്തിൽ ആണ് വിജയ് സേതുപതി എത്തുന്നത്. ചിത്രത്തിലെ നായിക കഥാപാത്രങ്ങളായ കണ്മണി, ഖദീജ എന്നീ വേഷങ്ങളിൽ എത്തുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻ താരയും തെന്നിന്ത്യ താരറാണി സാമന്തയും ആണ്.

ഇപ്പോഴിതാ ഇവരെ കൂടാതെ മറ്റൊരാൾ കൂടി ഇതിന്റെ ട്രയ്ലർ വന്നപ്പോൾ ഇവർക്കൊപ്പം ശ്രദ്ധ നേടുകയാണ് മലയാളിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് ആണ് ചിത്രത്തിന്റെ ട്രൈലർ രംഗങ്ങളിൽ കിടിലൻ മാസ്സ് പരിവേഷത്തിൽ എത്തിയിരിക്കുന്നത്. മലയാള സിനിമയിൽ നായക വേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ശ്രീശാന്ത്, അന്യ ഭാഷ ചിത്രങ്ങളിലും ശോഭിച്ചിട്ടുണ്ട് . ഇവരെ കൂടാതെ പ്രഭു, കല മാസ്റ്റർ, റെഡിന് കിംഗ്സ്ലി, ലോല്‌ സഭ മാരൻ, മാസ്റ്റർ ഭാർഗവ സുന്ദർ, എസ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ വിഘ്‌നേശ് ശിവൻ, നയൻ താര, എസ് എസ് ലളിത് കുമാർ എന്നിവർ ചേർന്നാണ്. റൗഡി പിക്ചേഴ്സ്, സെവൻ സ്ക്രീൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. കാത്തുവക്കുള്ള രണ്ടു കാതൽ പ്രദർശനത്തിന് എത്തുന്നത് ഈ വരുന്ന ഏപ്രിൽ 28 നു ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. ഈ ചിത്രത്തിന്റെ ക്യാമറാമാൻ എസ് ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ്.

നയൻതാര സാമന്ത ഒന്നിക്കുന്ന വിജയ് സേതുപതി ചിത്രം KRK..! ചിത്രത്തിന് കൊഴുപ്പേകാൻ ശ്രീശാന്തും… ട്രൈലർ കാണാം.. Read More »

ബുദ്ധിരാക്ഷസന്റെ വരവറിയിച്ച് CBI 5 ട്രൈലർ..!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി കെ മധു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ . ഈ ചിത്രം മെയ് ഒന്നിന് ആണ് പ്രദർശനത്തിന് എത്തുന്നത്. ഈ ചിത്രത്തിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവയെല്ലാം നേരത്തെ തന്നെ പുറത്തിറങ്ങുകയും പ്രേക്ഷകർ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നത് ഈ ചിത്രത്തിന്റെ പുത്തൻ ട്രൈലെർ ആണ് . ഇതിന്റെ ട്രൈലെറിൽ നിന്നും ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയ ചിത്രം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി , ട്വിസ്റ്റുകൾ നിറഞ്ഞ രംഗങ്ങൾ കൊണ്ട് ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുകയും ചെയ്യും എന്ന സൂചനയാണ് നൽകുന്നത്. ഇതുവരെ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവക്ക് ശേഷം ആ സീരീസിൽ പുറത്തിറങ്ങാൻ പോകുന്ന അഞ്ചാമത്തേയും അവസാനത്തേയും ചിത്രമാണ് സിബിഐ 5 , ദി ബ്രെയിൻ. ഈ ചിത്രത്തിലൂടെ പതിനേഴു വർഷത്തിന് ശേഷം മമ്മൂട്ടി എന്ന താരം പ്രേക്ഷകരുടെ മുന്നിൽ വീണ്ടും സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസനായ സിബിഐ ഓഫീസർ ആയി എത്തുകയാണ് എന്നതാണ് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഏറ്റവും വലിയ ഘടകം.

എസ് എൻ സ്വാമി രചന നിർവഹിച്ച ഈ ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ കെ മധുവും സ്വർഗ്ഗചിത്ര അപ്പച്ചനും ചേർന്നാണ്. അഖിൽ ജോർജ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ് . ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ് . മമ്മൂട്ടിയെ കൂടാതെ രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബുദ്ധിരാക്ഷസന്റെ വരവറിയിച്ച് CBI 5 ട്രൈലർ..! Read More »

Scroll to Top