നയൻതാര സാമന്ത ഒന്നിക്കുന്ന വിജയ് സേതുപതി ചിത്രം KRK..! ചിത്രത്തിന് കൊഴുപ്പേകാൻ ശ്രീശാന്തും… ട്രൈലർ കാണാം..

Posted by

മക്കൾ സെൽവൻ എന്ന് ആരാധകർ സ്നേഹ പൂർവ്വം വിശേഷിപ്പിക്കുന്ന തമിഴ് നടൻ വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് കാത്തുവക്കുള്ള രണ്ടു കാതൽ. ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ രചനയും സംവിധാനവും നിരവഹിക്കുന്നത് പ്രശസ്ത സംവിധായകൻ വിഘ്‌നേശ് ശിവൻ ആണ്. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ഈ ട്രൈലർ. ചിരിപ്പിക്കുന്ന ഒട്ടേറെ നിമിഷങ്ങൾ കോർത്തിണക്കി പുറത്തുവിട്ട ഇതിന്റെ ടീസർ, ട്രയ്ലർ, അതുപോലെ ഗാനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയവ ആണ്.ചിത്രത്തിൽ രണ്ടു കാമുകിമാരുടെ ഇടയിൽ നട്ടം തിരിയുന്ന കാമുകന്റെ വേഷത്തിൽ ആണ് വിജയ് സേതുപതി എത്തുന്നത്. ചിത്രത്തിലെ നായിക കഥാപാത്രങ്ങളായ കണ്മണി, ഖദീജ എന്നീ വേഷങ്ങളിൽ എത്തുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻ താരയും തെന്നിന്ത്യ താരറാണി സാമന്തയും ആണ്.

ഇപ്പോഴിതാ ഇവരെ കൂടാതെ മറ്റൊരാൾ കൂടി ഇതിന്റെ ട്രയ്ലർ വന്നപ്പോൾ ഇവർക്കൊപ്പം ശ്രദ്ധ നേടുകയാണ് മലയാളിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് ആണ് ചിത്രത്തിന്റെ ട്രൈലർ രംഗങ്ങളിൽ കിടിലൻ മാസ്സ് പരിവേഷത്തിൽ എത്തിയിരിക്കുന്നത്. മലയാള സിനിമയിൽ നായക വേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ശ്രീശാന്ത്, അന്യ ഭാഷ ചിത്രങ്ങളിലും ശോഭിച്ചിട്ടുണ്ട് . ഇവരെ കൂടാതെ പ്രഭു, കല മാസ്റ്റർ, റെഡിന് കിംഗ്സ്ലി, ലോല്‌ സഭ മാരൻ, മാസ്റ്റർ ഭാർഗവ സുന്ദർ, എസ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ വിഘ്‌നേശ് ശിവൻ, നയൻ താര, എസ് എസ് ലളിത് കുമാർ എന്നിവർ ചേർന്നാണ്. റൗഡി പിക്ചേഴ്സ്, സെവൻ സ്ക്രീൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. കാത്തുവക്കുള്ള രണ്ടു കാതൽ പ്രദർശനത്തിന് എത്തുന്നത് ഈ വരുന്ന ഏപ്രിൽ 28 നു ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. ഈ ചിത്രത്തിന്റെ ക്യാമറാമാൻ എസ് ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ്.

Categories