ബുദ്ധിരാക്ഷസന്റെ വരവറിയിച്ച് CBI 5 ട്രൈലർ..!

Posted by

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി കെ മധു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ . ഈ ചിത്രം മെയ് ഒന്നിന് ആണ് പ്രദർശനത്തിന് എത്തുന്നത്. ഈ ചിത്രത്തിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവയെല്ലാം നേരത്തെ തന്നെ പുറത്തിറങ്ങുകയും പ്രേക്ഷകർ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നത് ഈ ചിത്രത്തിന്റെ പുത്തൻ ട്രൈലെർ ആണ് . ഇതിന്റെ ട്രൈലെറിൽ നിന്നും ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയ ചിത്രം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി , ട്വിസ്റ്റുകൾ നിറഞ്ഞ രംഗങ്ങൾ കൊണ്ട് ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുകയും ചെയ്യും എന്ന സൂചനയാണ് നൽകുന്നത്. ഇതുവരെ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവക്ക് ശേഷം ആ സീരീസിൽ പുറത്തിറങ്ങാൻ പോകുന്ന അഞ്ചാമത്തേയും അവസാനത്തേയും ചിത്രമാണ് സിബിഐ 5 , ദി ബ്രെയിൻ. ഈ ചിത്രത്തിലൂടെ പതിനേഴു വർഷത്തിന് ശേഷം മമ്മൂട്ടി എന്ന താരം പ്രേക്ഷകരുടെ മുന്നിൽ വീണ്ടും സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസനായ സിബിഐ ഓഫീസർ ആയി എത്തുകയാണ് എന്നതാണ് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഏറ്റവും വലിയ ഘടകം.

എസ് എൻ സ്വാമി രചന നിർവഹിച്ച ഈ ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ കെ മധുവും സ്വർഗ്ഗചിത്ര അപ്പച്ചനും ചേർന്നാണ്. അഖിൽ ജോർജ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ് . ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ് . മമ്മൂട്ടിയെ കൂടാതെ രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Categories