August 1, 2022

ശ്രദ്ധ നേടി ഗന്ധർവയിലെ പുതിയ വീഡിയോ സോങ്ങ് കാണാം..

വ്യത്യസ്തമായ ഒരു കഥാപശ്ചാത്തലവുമായി എത്തിയ തെലുങ്ക് ചിത്രമായിരുന്നു ഗാന്ധർവ . അപ്സർ സംവിധാനം ചെയ്ത ഈ ചിത്രം ജൂലൈ 8 ന് ആണ് പ്രദർശനത്തിന് എത്തിയത്. ഇപ്പോഴിതാ ആദിത്യ മ്യൂസിക് യൂട്യൂബ് ചാനലിൽ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം എത്തിയിരിക്കുകയാണ്. ഇമയിൻണ്ടോ ഇമോ എന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഭഷ്യ ശ്രീ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് റാപ് റോക്ക് ഷക്കീൽ ആണ്. ഹെമ ചന്ദ്ര, സുനീത എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് .

സന്ദീപ് മാധവ് , ശീതൾ ഭട്ട് എന്നിവരാണ് ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് എങ്കിലും ഗാനം ആരംഭിക്കുമ്പോൾ മലയാളി താരം ഗായത്രി സുരേഷിനേയും നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കും. വളരെ വ്യത്യസ്തമാർന്ന ഗെറ്റപ്പിലാണ് ഗായത്രിയെ കാണാൻ സാധിക്കുന്നത്. സന്ദീപ് മാധവ് , ശീതൾ ഭട്ട് എന്നിവരുടെ പ്രണയ രംഗങ്ങളാണ് ഈ വീഡിയോയിൽ നിറഞ്ഞ് നിൽക്കുന്നത് . ശീതളിന്റെ ഗ്ലാമറസ്സ് നൃത്തവും ഈ ഗാനത്തിന്റെ ഹൈലൈറ്റായി മാറുന്നുണ്ട്.

ഫണി ഫോക്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രം നിർമ്മിച്ചത് എം.എൻ മധു ആണ് . ഗായത്രിയെ കൂടാതെ അക്ഷത് ശ്രീനിവാസും ചിത്രത്തിൽ നായികയായി എത്തുന്നുണ്ട്. ജവഹർ റെഡ്ഡി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ബസ്വ പ്യഡി റെഡ്ഡി ആണ്.

ശ്രദ്ധ നേടി ഗന്ധർവയിലെ പുതിയ വീഡിയോ സോങ്ങ് കാണാം.. Read More »

നമ്പി നാരായണൻ്റെ കഥ പറഞ്ഞ റോക്കറ്ററി ദി നമ്പി എഫക്ട്..! യഥാർത്ഥ കഥ..

നമ്പി നാരായണൻ ആ പേരുകേൾക്കാത്ത മലയാളി ഉണ്ടാവില്ല. കുപ്രസിദ്ധമായ ഇസ്രോ ചാരക്കേസിന്റെ ഏറ്റവും വലിയ ഇരയായിരുന്നു ആ മഹാനായ ശാസ്ത്രജ്ഞൻ . ഒരു പക്ഷെ പുതു തലമുറ ആ മഹാനായ ശാസ്ത്രജ്ഞനെ അറിയുന്നതും, പോലീസ് ഉം രാഷ്ട്രീയക്കാരും ചേർന്ന് നടത്തിയ നാടകീയ സംഭവങ്ങളെ മനസിലാക്കുന്നതും ഈ അടുത്ത് പുറത്തുവന്ന സിനിമയിലൂടെ തന്നെ ആവണം. റോക്കറ്ററി ദി നമ്പി എഫക്ട് എന്നായിരുന്നു ശ്രി മാധവൻ ആദ്യമായി സംവിധാനം ചെയ്ത ആ സിനിമയുടെ പേര്. നമ്പി നാരായണന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട പ്രസ്തുത സിനിമ ഇറങ്ങിയതോടെയാണ് പുതുതലമുറയിലെ പലരും ആ പേരുതന്നെ കേൾക്കുന്നത് എന്നത് തികച്ചും സ്വാഭാവികമായ ഒരു കാര്യമായും മാറിയിരിക്കുകയാണ്.

എന്നിരുന്നാലും സിനിമ നമ്പി നാരായണന്റെ ജീവിതത്തോട് നീതി പുലർത്തുകയും അദ്ദേഹം അനുഭവിച്ച ത്യാഗങ്ങളെയും നേരിട്ട പോലീസ് മർദ്ധനങ്ങളെയും പ്രതിപാതിക്കുന്നതോടൊപ്പം തന്നെ പ്രേക്ഷക ആസ്വാദനത്തിനു വേണ്ടി സിനിമാറ്റിക് എലെമെന്റുകൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. സിനിമയും യഥാർത്ഥ ജീവിതവും തമ്മിൽ പലപ്പോഴും വ്യത്യാസങ്ങൾ ഉണ്ടാവുന്നത് തികച്ചും സ്വാഭാവികമായതിനാൽ , ഈ സിനിമ കണ്ട പലരും യഥാർത്ത സംഭവങ്ങളും പഴയ കേസ് ഉം എല്ലാം തപ്പി നടക്കുകയാണിപ്പോൾ.

ഈ സമയത്ത് തന്നെ യഥാർത്ത സംഭവ കഥകൾ മലയാളികൾക്ക് പറഞ്ഞു കൊടുക്കുന്ന യൂട്യൂബ് ചാനലുകളും പ്രതീക്ഷിച്ച നിലവാരത്തിൽ വിഡിയോകൾ ചെയ്യുന്നുണ്ട്. ഏവരും പ്രതീക്ഷിച്ചതുപോലെ അനുരാഗ് ടോക്സ് ( Anurag Talks ) എന്ന യൂട്യൂബ് ചാനൽ വഴിയഥാർത്ത കഥയിലേക്കും , ഇസ്രോ ചാരക്കേസിലേക്കും വെളിച്ചം വീശുകയാണ് അനുരാഗ് എന്ന യൗറ്റുബെറും.

ഇസ്രോ ചാരക്കേസിന്റെ കഥ മാത്രമല്ല നമ്പി നാരായണന്റെ ജനനം തൊട്ടുള്ള കാര്യങ്ങൾ വളരെ ചുരുക്കി ആസ്വാദ്യമായ രീതിയിൽ അവതരിപ്പിക്കുകയാണ് ഈ ചാനൽ ഇത് ചെയ്തിട്ടുള്ളത്. ഇന്ത്യൻ, ലോക ചരിത്രങ്ങളും , ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന യഥാർത്ത കഥകളും ആസ്വാദന മികവ് ഒട്ടും ചോരാതെ ഏല്ലാ സമയത്തും അവതരിപ്പിച്ചിട്ടുള്ള ഈ ചാനല് , പ്രസ്തുത വിഷയത്തിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്. സിനിമയിലൂടെ മാത്രമല്ല, എല്ലാ മാധ്യമങ്ങളിലൂടെയും എക്കാലവും ഓർത്തിരിക്കേണ്ട ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാജ്യസ്നേഹിയും ശാസ്ത്രജ്ഞനുമായ നമ്പി നാരായൺ സർ ന്റെ കഥ ഈ ലേഖനത്തോടൊപ്പം കൊടിത്തിരിക്കുന്നു. വീഡിയോ പൂര്ണ്ണമായും കാണാൻ കുട്ടികളും മുതിർന്നവരും ശ്രമിക്കുമെന്ന് ലേഖകൻ പ്രതീക്ഷിക്കുന്നു.

നമ്പി നാരായണൻ്റെ കഥ പറഞ്ഞ റോക്കറ്ററി ദി നമ്പി എഫക്ട്..! യഥാർത്ഥ കഥ.. Read More »

ഇതിനും വലിയ കളർ ടീവി എൻ്റെ വീട്ടിൽ വാങ്ങിചൊണ്ട് വരും…! സബാഷ് ചന്ദ്രബോസ് ട്രൈലർ കാണാം..

മലയാളത്തിലെ ശ്രദ്ധേയ നടനും സൂപ്പർ ഹിറ്റ് രചയിതാവുമായ വിഷ്ണു ഉണ്ണികൃഷ്ണനും നടനും പ്രശസ്ത സംവിധായകനുമായ ജോണി ആന്റണിയും പ്രധാനവേഷങ്ങളിൽ എത്തുന്ന പുത്തൻ ചിത്രമാണ് സബാഷ് ചന്ദ്രബോസ്. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ വി സി അഭിലാഷ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് അഞ്ചിന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ട്രൈലെർ രംഗങ്ങളിൽ ആദ്യാവസാനം പ്രേക്ഷകനെ പൊട്ടി ചിരിപ്പിക്കുന്നതിനാൽ ഈ ചിത്രം ഒരു വലിയ ചിരി വിരുന്നു തന്നെയാവും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നത് മനസ്സിലാക്കാം.

കുറച്ചു നാൾ മുൻപ് നടൻ ജയസൂര്യ ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിടുകയും അത് വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു . ചിത്രത്തിലെ പാട്ടുകളും ടീസറും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ജോളി ലോനപ്പൻ നിർമ്മിക്കുന്ന ഈ ചിത്രം ജോളിവുഡ്‌ മൂവീസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്.

സംവിധായകൻ വിസി അഭിലാഷ് തന്നെ രചന നിർവഹിച്ച ഈ ചിത്രം 1980 കളിലെ തെക്കൻ കേരളത്തിൻ്റെ കഥയാണ് പറയുന്നത്. ഈ ചിത്രത്തിന്റെ പ്രമേയമായി എത്തുന്നത് ഒരു കളർ ടിവിയുണ്ടാക്കുന്ന പ്രശ്‌നമാണ് എന്ന സൂചനയും ഇതിന്റെ ട്രൈലെർ നൽകുന്നുണ്ട്. സജിത്ത് പുരുഷൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . ശ്രീനാഥ് ശിവശങ്കരൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. സ്റ്റീഫൻ മാത്യു ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകകാര്യം ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ ധർമജൻ, ജാഫർ ഇടുക്കി, ഇർഷാദ്, സുധി കോപ്പ, സ്നേഹ, അദിതി, ബാലു, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, സഫ്‌വാൻ എന്നിവരും വേഷമിടുന്നുണ്ട്. ഇതിന്റെ ട്രൈലെറിൽ നിന്നും ഹാസ്യം മാത്രമല്ല പ്രണയവും ഈ ചിത്രത്തിലുണ്ടെന്ന് കാണിച്ചു തരുന്നുണ്ട്. വി സി അഭിലാഷ് ഒരുക്കിയ ആദ്യ ചിത്രമാണ് ആളൊരുക്കം. ഈ ചിത്രത്തിലെ പ്രകടനത്തിനാണ് നടൻ ഇന്ദ്രൻസ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം കരസ്ഥമാക്കിയത്.

ഇതിനും വലിയ കളർ ടീവി എൻ്റെ വീട്ടിൽ വാങ്ങിചൊണ്ട് വരും…! സബാഷ് ചന്ദ്രബോസ് ട്രൈലർ കാണാം.. Read More »

പ്രേക്ഷക ശ്രദ്ധ നേടി തല്ലുമാലയിലെ കിടിലൻ വീഡിയോ സോങ്ങ് കാണാം..

മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസിനെ നായകനായി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല . തിയറ്ററുകളിൽ ഓഗസ്റ്റ് 12 ന് ആഗോള തലത്തിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ് ഈ ചിത്രം. ഒരു കോമഡി ആക്ഷൻ ചിത്രമായ തല്ലുമാലയിലെ ഒരു കിടിലൻ വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. “ണ്ടാക്കിപ്പാട്ട് ” എന്ന പേരിൽ പുറത്തിറങ്ങിയ ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഒരു ദിവസം കൊണ്ട് പന്ത്രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്.

വളരെ രസകരമായ ലെറിക്ക്സും ഹാസ്യം നിറഞ്ഞ ഗാനരംഗങ്ങളും ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നു. നടൻ ടൊവിനോ തോമസിന്റെയും ഷൈൻ ടോം ചാക്കോയുടേയും കിടിലൻ ഡാൻസ് പെർഫോമൻസ് ആണ് ഈ വീഡിയോയുടെ ഹൈലൈറ്റായി മാറിയിരിക്കുന്നത്. നിരവധി പ്രേക്ഷകരാണ് ഇവരുടെ ഡാൻസിനെ പ്രശംസിച്ച് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്. വിഷ്ണു വിജയ് ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയ് , മുഹ്സിൻ പരാരി, ഷെമ്പക രാജ്, സന്തോഷ് ഹരിഹരൻ, ശ്രീരാജ്, സ്വാതി ദാസ് , ഔസ്റ്റിൻ ഡാൻ, ലുഖ്മാൻ അവറാൻ, അദ്രി ജോ, ഗോകുലൻ , ബിനു പപ്പു എന്നിവർ ചേർന്നാണ്.

കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൂടാതെ ഷറഫുദ്ദീൻ , ചെമ്പൻ വിനോദ്, വിനീത് കുമാർ , ജോണി ആന്റണി,ലുഖ്മാൻ അവറാൻ , സ്വാതി ദാസ് പ്രഭു, അദ്രി ജോ, തൻവി റാം, ബിനു പപ്പു , അസിം ജമാൽ എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. ആഷിഖ് ഉസ്മാൻ ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ് . മുഹ്സിൻ പരാരി ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് . ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്.

പ്രേക്ഷക ശ്രദ്ധ നേടി തല്ലുമാലയിലെ കിടിലൻ വീഡിയോ സോങ്ങ് കാണാം.. Read More »

Scroll to Top