ഇതിനും വലിയ കളർ ടീവി എൻ്റെ വീട്ടിൽ വാങ്ങിചൊണ്ട് വരും…! സബാഷ് ചന്ദ്രബോസ് ട്രൈലർ കാണാം..

മലയാളത്തിലെ ശ്രദ്ധേയ നടനും സൂപ്പർ ഹിറ്റ് രചയിതാവുമായ വിഷ്ണു ഉണ്ണികൃഷ്ണനും നടനും പ്രശസ്ത സംവിധായകനുമായ ജോണി ആന്റണിയും പ്രധാനവേഷങ്ങളിൽ എത്തുന്ന പുത്തൻ ചിത്രമാണ് സബാഷ് ചന്ദ്രബോസ്. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ വി സി അഭിലാഷ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് അഞ്ചിന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ട്രൈലെർ രംഗങ്ങളിൽ ആദ്യാവസാനം പ്രേക്ഷകനെ പൊട്ടി ചിരിപ്പിക്കുന്നതിനാൽ ഈ ചിത്രം ഒരു വലിയ ചിരി വിരുന്നു തന്നെയാവും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നത് മനസ്സിലാക്കാം.

കുറച്ചു നാൾ മുൻപ് നടൻ ജയസൂര്യ ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിടുകയും അത് വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു . ചിത്രത്തിലെ പാട്ടുകളും ടീസറും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ജോളി ലോനപ്പൻ നിർമ്മിക്കുന്ന ഈ ചിത്രം ജോളിവുഡ്‌ മൂവീസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്.

സംവിധായകൻ വിസി അഭിലാഷ് തന്നെ രചന നിർവഹിച്ച ഈ ചിത്രം 1980 കളിലെ തെക്കൻ കേരളത്തിൻ്റെ കഥയാണ് പറയുന്നത്. ഈ ചിത്രത്തിന്റെ പ്രമേയമായി എത്തുന്നത് ഒരു കളർ ടിവിയുണ്ടാക്കുന്ന പ്രശ്‌നമാണ് എന്ന സൂചനയും ഇതിന്റെ ട്രൈലെർ നൽകുന്നുണ്ട്. സജിത്ത് പുരുഷൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . ശ്രീനാഥ് ശിവശങ്കരൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. സ്റ്റീഫൻ മാത്യു ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകകാര്യം ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ ധർമജൻ, ജാഫർ ഇടുക്കി, ഇർഷാദ്, സുധി കോപ്പ, സ്നേഹ, അദിതി, ബാലു, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, സഫ്‌വാൻ എന്നിവരും വേഷമിടുന്നുണ്ട്. ഇതിന്റെ ട്രൈലെറിൽ നിന്നും ഹാസ്യം മാത്രമല്ല പ്രണയവും ഈ ചിത്രത്തിലുണ്ടെന്ന് കാണിച്ചു തരുന്നുണ്ട്. വി സി അഭിലാഷ് ഒരുക്കിയ ആദ്യ ചിത്രമാണ് ആളൊരുക്കം. ഈ ചിത്രത്തിലെ പ്രകടനത്തിനാണ് നടൻ ഇന്ദ്രൻസ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം കരസ്ഥമാക്കിയത്.

Scroll to Top