പ്രേക്ഷക ശ്രദ്ധ നേടി തല്ലുമാലയിലെ കിടിലൻ വീഡിയോ സോങ്ങ് കാണാം..

മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസിനെ നായകനായി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല . തിയറ്ററുകളിൽ ഓഗസ്റ്റ് 12 ന് ആഗോള തലത്തിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ് ഈ ചിത്രം. ഒരു കോമഡി ആക്ഷൻ ചിത്രമായ തല്ലുമാലയിലെ ഒരു കിടിലൻ വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. “ണ്ടാക്കിപ്പാട്ട് ” എന്ന പേരിൽ പുറത്തിറങ്ങിയ ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഒരു ദിവസം കൊണ്ട് പന്ത്രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്.

വളരെ രസകരമായ ലെറിക്ക്സും ഹാസ്യം നിറഞ്ഞ ഗാനരംഗങ്ങളും ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നു. നടൻ ടൊവിനോ തോമസിന്റെയും ഷൈൻ ടോം ചാക്കോയുടേയും കിടിലൻ ഡാൻസ് പെർഫോമൻസ് ആണ് ഈ വീഡിയോയുടെ ഹൈലൈറ്റായി മാറിയിരിക്കുന്നത്. നിരവധി പ്രേക്ഷകരാണ് ഇവരുടെ ഡാൻസിനെ പ്രശംസിച്ച് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്. വിഷ്ണു വിജയ് ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയ് , മുഹ്സിൻ പരാരി, ഷെമ്പക രാജ്, സന്തോഷ് ഹരിഹരൻ, ശ്രീരാജ്, സ്വാതി ദാസ് , ഔസ്റ്റിൻ ഡാൻ, ലുഖ്മാൻ അവറാൻ, അദ്രി ജോ, ഗോകുലൻ , ബിനു പപ്പു എന്നിവർ ചേർന്നാണ്.

കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൂടാതെ ഷറഫുദ്ദീൻ , ചെമ്പൻ വിനോദ്, വിനീത് കുമാർ , ജോണി ആന്റണി,ലുഖ്മാൻ അവറാൻ , സ്വാതി ദാസ് പ്രഭു, അദ്രി ജോ, തൻവി റാം, ബിനു പപ്പു , അസിം ജമാൽ എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. ആഷിഖ് ഉസ്മാൻ ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ് . മുഹ്സിൻ പരാരി ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് . ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്.

Scroll to Top