April 8, 2023

സാമന്ത നായികയായി എത്തുന്ന ചിത്രം ശാകുന്തളം…! ട്രൈലർ കാണാം..

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടൻ ദേവ് മോഹനും തെന്നിന്ത്യൻ താരസുന്ദരി നടി സാമന്ത റൂത്ത് പ്രഭുവും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ തെലുങ്കു ചിത്രമാണ് ശാകുന്തളം. ജനപ്രിയ നാടകമായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഒരുക്കിയിട്ടുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗുണശേഖരൻ ആണ് . ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ശകുന്തളയായി സാമന്ത വേഷമിടുമ്പോൾ നടൻ ദേവ് മോഹൻ എത്തുന്നത് ഒരു രാജവംശത്തിലെ രാജാവായ ദുഷ്യന്തൻ ആയാണ് .

വിഷുവിനോട് അനുബന്ധിച്ച് ഏപ്രിൽ 14ന് പ്രദർശനത്തിന് എത്താൻ തയ്യാറെടുക്കുന്ന ശാകുന്തളത്തിന്റെ മലയാളം ട്രെയിലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വൈറലായി മാറുകയാണ്. ടിപ്സ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് ചിത്രത്തിൻറെ മലയാളം ട്രൈലർ വീഡിയോ എത്തിയിട്ടുള്ളത്. കേന്ദ്ര കഥാപാത്രങ്ങൾ ആയ സാമന്തയുടെയും ദേവ് മോഹന്റെയും പ്രശംസാർഹമായ പ്രകടനം തന്നെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് അതീവ ശക്തനായ ദുഷ്യന്തൻ മഹാരാജാവിന്റെയും അതിമനോഹരിയായ ശകുന്തളയുടെയും തീവ്ര പ്രണയവും വിരഹവും ആണ് .



ഈ ചിത്രത്തിൽ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സച്ചിൻ ഖേദേക്കർ , മോഹൻ ബാബു, അതിഥി ബാലൻ, അനന്യ നാഗല്ല, പ്രകാശ് രാജ് , ഗൗതമി, മധു, കബീർ ബേദി, ഹരീഷ് ഉത്തമൻ , സുബ്ബരാജു തുടങ്ങിയവരാണ്. സംവിധായകൻ തന്നെയാണ് ശാകുന്തളത്തിന്റെ തിരക്കഥയും ഒരുക്കിയിട്ടുള്ളത്. ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശേഖർ വി ജോസഫും എഡിറ്റർ പ്രാവിൻ പുടിയുമാണ്. ശാകുന്തളത്തിലെ ഗാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് മണി ശർമയാണ് . നീലിമ ഗുണ നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം ഗുണ ടീം വർക്ക്സ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നീ പ്രൊഡക്ഷൻ കമ്പനികളുടെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്.

സാമന്ത നായികയായി എത്തുന്ന ചിത്രം ശാകുന്തളം…! ട്രൈലർ കാണാം.. Read More »

പ്രേക്ഷക ശ്രദ്ധ നേടി രമ്യ നമ്പീശൻ ചിത്രം ബി 32 മുതൽ 44 വരെ.. ട്രൈലർ കാണാം..

ഏപ്രിൽ ആറിന് പ്രദർശനത്തിനെത്തിയ ഒരു ഫീച്ചർ ഫിലിം ആണ് ബി 32 മുതൽ 44 വരെ എന്നത് . ശ്രുതി ശരണ്യം സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത് ബോഡി ഷേമിങ്ങിനെ കുറിച്ചാണ് . ആറ് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻറെ ട്രെയിലർ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ഈ വീഡിയോ നിരവധി കാഴ്ചക്കാരെയാണ് നേടിയത്.


രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഒരു സമൂഹത്തിലെ വ്യത്യസ്തരായ ആറ് സ്ത്രീകളെ കുറിച്ചും അവർ പലവിധത്തിൽ നേരിടേണ്ടിവരുന്ന ശാരീരിക പ്രശ്നങ്ങളെയും അതിനെയെല്ലാം പോരാടുന്ന മാനസിക കരുത്തിനെയും ആണ് ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കുന്നത്. ട്രെയിലർ വീഡിയോ കണ്ട് പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.


രമ്യ നമ്പീശൻ , അനാർക്കലി മരക്കാർ, സറിൻ ശിഹാബ്, അശ്വതി ബി, കൃഷ കുറുപ്പ്, റെയ്ന രാധാകൃഷ്ണൻ , ഹരീഷ് ഉത്തമൻ , സജിൻ ചെറുകയിൽ , ജിബിൻ ഗോപിനാഥ് , എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രുതി ശരണ്യം തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിരിക്കുന്നത്.

സുദീപ് എളമൺ ഛായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ രാഹുൽ രാധാകൃഷ്ണൻ ആണ് . സുധീപ് പളനാടാണ് ചിത്രത്തിൻറെ സംഗീതസംവിധായകൻ. സ്റ്റിൽസ് – അഞ്ജന ഗോപിനാഥ് , കാസ്റ്റിംഗ് ഡയറക്ടർ – അർച്ചന വാസുദേവ്, കോസ്റ്റ്യൂംസ് – ഫെമിന ജബ്ബാർ , മേക്കപ്പ് – മിട്ട എംസി, ആർട്ട് ഡയറക്ടർ ദന്ധു രഞ്ജീവ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

പ്രേക്ഷക ശ്രദ്ധ നേടി രമ്യ നമ്പീശൻ ചിത്രം ബി 32 മുതൽ 44 വരെ.. ട്രൈലർ കാണാം.. Read More »

കുഞ്ചാക്കോ ബോബൻ പള്ളിയിലച്ഛനായി എത്തുന്ന എന്താടാ സജി.. ട്രൈലർ കാണാം..

കുഞ്ചാക്കോ ബോബൻ , ജയസൂര്യ , നിവേദ തോമസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് എന്താടാ സജി. ഏപ്രിൽ എട്ടിന് പ്രദർശനത്തിന് ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ മാജിക് ഫിലിംസ് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. സജിമോൾ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ നിവേദ തോമസ് വേഷമിടുന്നത്. കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ ഒരു പുണ്യാളന്റെ കഥാപാത്രമാണ് കൈകാര്യം ചെയ്യുന്നതെന്ന് ട്രെയിലർ രംഗങ്ങൾ സൂചിപ്പിക്കുന്നു. രമേശ് പിഷാരടിയുടെ വോയിസ് ഓവറോടുകൂടിയാണ് വീഡിയോ ആരംഭിക്കുന്നത്.



നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും സ്ക്രീനിൽ ഒന്നിക്കുന്നു എന്നതും ഈ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നു. റോമൻസ് എന്ന ചിത്രത്തിലാണ് നിവേദ തോമസ് കുഞ്ചാക്കോ ബോബൻ താര ജോടികൾ ഒന്നിച്ച് അഭിനയിച്ചത്. ഏതായാലും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന ഒരു ട്രെയിലർ വീഡിയോ തന്നെയാണ് ഇപ്പോൾ പുറത്തു വിട്ടിട്ടുള്ളത്.



നവാഗതനായ ഗോഡ്‌ഫി സേവിയർ ബാബു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത് തന്നെയാണ്. ലിസ്റ്റൻ സ്റ്റീഫൻ നിർമ്മാണം നിർവഹിക്കുന്ന എന്താടാ സജി അവതരിപ്പിക്കുന്നത് മാജിക് ഫ്രെയിംസ് ആണ് . ജസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിൻറെ സഹ നിർമ്മാതാവാണ്. ജിത്തു ദാമോദർ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത് രതീഷ് രാജ് ആണ് . വില്യം ഫ്രാൻസിസ് ആണ് ചിത്രത്തിൻറെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ നിവേദ തോമസ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവരെ കൂടാതെ ആര്യ ബഡായി , രാജേഷ് ശർമ , പ്രേം പ്രകാശ്, സിദ്ധാർത്ഥ ശിവ, സെന്തിൽ കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

കുഞ്ചാക്കോ ബോബൻ പള്ളിയിലച്ഛനായി എത്തുന്ന എന്താടാ സജി.. ട്രൈലർ കാണാം.. Read More »

Scroll to Top