സാമന്ത നായികയായി എത്തുന്ന ചിത്രം ശാകുന്തളം…! ട്രൈലർ കാണാം..

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടൻ ദേവ് മോഹനും തെന്നിന്ത്യൻ താരസുന്ദരി നടി സാമന്ത റൂത്ത് പ്രഭുവും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ തെലുങ്കു ചിത്രമാണ് ശാകുന്തളം. ജനപ്രിയ നാടകമായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഒരുക്കിയിട്ടുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗുണശേഖരൻ ആണ് . ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ശകുന്തളയായി സാമന്ത വേഷമിടുമ്പോൾ നടൻ ദേവ് മോഹൻ എത്തുന്നത് ഒരു രാജവംശത്തിലെ രാജാവായ ദുഷ്യന്തൻ ആയാണ് .

വിഷുവിനോട് അനുബന്ധിച്ച് ഏപ്രിൽ 14ന് പ്രദർശനത്തിന് എത്താൻ തയ്യാറെടുക്കുന്ന ശാകുന്തളത്തിന്റെ മലയാളം ട്രെയിലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വൈറലായി മാറുകയാണ്. ടിപ്സ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് ചിത്രത്തിൻറെ മലയാളം ട്രൈലർ വീഡിയോ എത്തിയിട്ടുള്ളത്. കേന്ദ്ര കഥാപാത്രങ്ങൾ ആയ സാമന്തയുടെയും ദേവ് മോഹന്റെയും പ്രശംസാർഹമായ പ്രകടനം തന്നെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് അതീവ ശക്തനായ ദുഷ്യന്തൻ മഹാരാജാവിന്റെയും അതിമനോഹരിയായ ശകുന്തളയുടെയും തീവ്ര പ്രണയവും വിരഹവും ആണ് .ഈ ചിത്രത്തിൽ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സച്ചിൻ ഖേദേക്കർ , മോഹൻ ബാബു, അതിഥി ബാലൻ, അനന്യ നാഗല്ല, പ്രകാശ് രാജ് , ഗൗതമി, മധു, കബീർ ബേദി, ഹരീഷ് ഉത്തമൻ , സുബ്ബരാജു തുടങ്ങിയവരാണ്. സംവിധായകൻ തന്നെയാണ് ശാകുന്തളത്തിന്റെ തിരക്കഥയും ഒരുക്കിയിട്ടുള്ളത്. ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശേഖർ വി ജോസഫും എഡിറ്റർ പ്രാവിൻ പുടിയുമാണ്. ശാകുന്തളത്തിലെ ഗാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് മണി ശർമയാണ് . നീലിമ ഗുണ നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം ഗുണ ടീം വർക്ക്സ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നീ പ്രൊഡക്ഷൻ കമ്പനികളുടെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്.

Scroll to Top