പ്രേക്ഷക ശ്രദ്ധ നേടി രമ്യ നമ്പീശൻ ചിത്രം ബി 32 മുതൽ 44 വരെ.. ട്രൈലർ കാണാം..

ഏപ്രിൽ ആറിന് പ്രദർശനത്തിനെത്തിയ ഒരു ഫീച്ചർ ഫിലിം ആണ് ബി 32 മുതൽ 44 വരെ എന്നത് . ശ്രുതി ശരണ്യം സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത് ബോഡി ഷേമിങ്ങിനെ കുറിച്ചാണ് . ആറ് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻറെ ട്രെയിലർ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ഈ വീഡിയോ നിരവധി കാഴ്ചക്കാരെയാണ് നേടിയത്.


രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഒരു സമൂഹത്തിലെ വ്യത്യസ്തരായ ആറ് സ്ത്രീകളെ കുറിച്ചും അവർ പലവിധത്തിൽ നേരിടേണ്ടിവരുന്ന ശാരീരിക പ്രശ്നങ്ങളെയും അതിനെയെല്ലാം പോരാടുന്ന മാനസിക കരുത്തിനെയും ആണ് ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കുന്നത്. ട്രെയിലർ വീഡിയോ കണ്ട് പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.


രമ്യ നമ്പീശൻ , അനാർക്കലി മരക്കാർ, സറിൻ ശിഹാബ്, അശ്വതി ബി, കൃഷ കുറുപ്പ്, റെയ്ന രാധാകൃഷ്ണൻ , ഹരീഷ് ഉത്തമൻ , സജിൻ ചെറുകയിൽ , ജിബിൻ ഗോപിനാഥ് , എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രുതി ശരണ്യം തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിരിക്കുന്നത്.

സുദീപ് എളമൺ ഛായഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ രാഹുൽ രാധാകൃഷ്ണൻ ആണ് . സുധീപ് പളനാടാണ് ചിത്രത്തിൻറെ സംഗീതസംവിധായകൻ. സ്റ്റിൽസ് – അഞ്ജന ഗോപിനാഥ് , കാസ്റ്റിംഗ് ഡയറക്ടർ – അർച്ചന വാസുദേവ്, കോസ്റ്റ്യൂംസ് – ഫെമിന ജബ്ബാർ , മേക്കപ്പ് – മിട്ട എംസി, ആർട്ട് ഡയറക്ടർ ദന്ധു രഞ്ജീവ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

Scroll to Top