കുഞ്ചാക്കോ ബോബൻ പള്ളിയിലച്ഛനായി എത്തുന്ന എന്താടാ സജി.. ട്രൈലർ കാണാം..

കുഞ്ചാക്കോ ബോബൻ , ജയസൂര്യ , നിവേദ തോമസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് എന്താടാ സജി. ഏപ്രിൽ എട്ടിന് പ്രദർശനത്തിന് ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ മാജിക് ഫിലിംസ് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. സജിമോൾ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ നിവേദ തോമസ് വേഷമിടുന്നത്. കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ ഒരു പുണ്യാളന്റെ കഥാപാത്രമാണ് കൈകാര്യം ചെയ്യുന്നതെന്ന് ട്രെയിലർ രംഗങ്ങൾ സൂചിപ്പിക്കുന്നു. രമേശ് പിഷാരടിയുടെ വോയിസ് ഓവറോടുകൂടിയാണ് വീഡിയോ ആരംഭിക്കുന്നത്.നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും സ്ക്രീനിൽ ഒന്നിക്കുന്നു എന്നതും ഈ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നു. റോമൻസ് എന്ന ചിത്രത്തിലാണ് നിവേദ തോമസ് കുഞ്ചാക്കോ ബോബൻ താര ജോടികൾ ഒന്നിച്ച് അഭിനയിച്ചത്. ഏതായാലും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന ഒരു ട്രെയിലർ വീഡിയോ തന്നെയാണ് ഇപ്പോൾ പുറത്തു വിട്ടിട്ടുള്ളത്.നവാഗതനായ ഗോഡ്‌ഫി സേവിയർ ബാബു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത് തന്നെയാണ്. ലിസ്റ്റൻ സ്റ്റീഫൻ നിർമ്മാണം നിർവഹിക്കുന്ന എന്താടാ സജി അവതരിപ്പിക്കുന്നത് മാജിക് ഫ്രെയിംസ് ആണ് . ജസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിൻറെ സഹ നിർമ്മാതാവാണ്. ജിത്തു ദാമോദർ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത് രതീഷ് രാജ് ആണ് . വില്യം ഫ്രാൻസിസ് ആണ് ചിത്രത്തിൻറെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ നിവേദ തോമസ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവരെ കൂടാതെ ആര്യ ബഡായി , രാജേഷ് ശർമ , പ്രേം പ്രകാശ്, സിദ്ധാർത്ഥ ശിവ, സെന്തിൽ കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

Scroll to Top