ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ഒന്നിക്കുന്ന ആദ്യ ചിത്രം “മഹാൻ “..! ടീസർ കാണാം..

തമിഴ് നായക നിരയിലെ ശ്രദ്ധേയനായ സൂപ്പർ താരം ചിയാൻ വിക്രം പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് മഹാൻ. ഈ ചിത്രം സംവിധാനം ചെയ്യുന്നത് കാർത്തിക് സുബ്ബരാജ് ആണ്. ഒറ്റിറ്റി പ്ലാറ്റ് ഫോമായ ആമസോൺ പ്രൈമിലൂടെ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഫെബ്രുവരി പത്തിന് പ്രദർശനത്തിന് എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ പുറത്തുവിട്ടു. പ്രക്ഷകർക്ക് മുന്നിലേക്ക് പ്രദർശിപ്പിച്ചിരിക്കുന്നത് മാസ്സ് ലുക്കിൽ നിറഞ്ഞാടുന്ന ചിയാൻ വിക്രമിന്റെ ടീസർ ആണ് . ഈ ചിത്രത്തിൽ താരം എത്തുന്നത് ഗാന്ധി മഹാൻ എന്ന കഥാപാത്രമായി ആണ് .

താരത്തോടൊപ്പം മകൻ ധ്രുവ് വിക്രമും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഈ ചിത്രത്തിൽ ഇരുവരും അച്ഛനും മകനും തന്നെ ആയാണ് അഭിനയിച്ചിരിക്കുന്നത്. അച്ഛനും മകനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം, ചിയാൻ വിക്രത്തിന്റെ അഭിനയ ജീവിതത്തിലെ അറുപതാമത്തെ ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിലെ വിക്രം – ധ്രുവ് വിക്രം ടീമിന്റെ ലുക്ക് സോഷ്യ മീഡിയയിൽ വൈറലായിരുന്നു.

ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സൂപ്പർ ഹിറ്റ് സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ആണ് . സിമ്രൻ, മുത്തു കുമാർ, വാണി ഭോജൻ, സനന്ത് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. എസ് എസ് ലളിത് കുമാർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത് . ശ്രേയസ് കൃഷ്ണ ആണ് ചിത്രത്തിന്റെ ക്യാമറമാൻ. വിവേക് ഹർഷൻ ആണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. ചിയാൻ വിക്രമിന്റെ വരാനിരിക്കുന്ന ചിത്രങ്ങളാണ് കോബ്ര, ധ്രുവ നചത്രം, പൊന്നിയിൻ സെൽവൻ എന്നിവ. ജഗമേ തന്തിരം എന്ന കാർത്തിക് സുബ്ബരാജിന്റെ തൊട്ടു മുൻപത്തെ ചിത്രവും ഒറ്റിറ്റിയിലൂടെയാണ് പുറത്തുവിട്ടത്.

Scroll to Top