അജഗജാന്തരത്തിൽ നമ്മൾ കണ്ട ഗംഭീര സീനുകൾ മേക്കിങ് വീഡിയോ കാണാം…

Posted by

ടിനു പാപ്പച്ചന്റെ സംവിധാന മികവിൽ ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം തീയേറ്ററുകളിൽ വിജയ കൊടി പാറിച്ച് മുന്നേറുന്ന പുത്തൻ ചിത്രമാണ് അജഗജാന്തരം . ക്രിസ്മസ് റിലീസുകളിൽ വൻ വിജയം കരസ്ഥമാക്കിയ ചിത്രമാണ് ആന്റണി വർഗ്ഗീസിന്റെ അജഗജാന്തരം . യുവ പ്രേക്ഷക ഹൃഥയങ്ങളിൽ വൻ കോളിളക്കം സൃഷ്ടിച്ച ഈ ചിത്രം ആദ്യ ഷോ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രമായ അജഗജാന്തരം കയ്യടി നേടിയതും യുവ ഹൃദയങ്ങളെ കീഴടക്കിയതും ഇതിലെ സംഘട്ടന രംഗങ്ങളിലെ മികവ് കൊണ്ടാണ്.

ടിനു പാപ്പച്ചന്റെ മേക്കിങ്ങ് നടത്തുകയും ആന്റണി വർഗീസ്, അർജുൻ അശോകൻ, എന്നിവർ തകർത്തഭിനയിക്കുകയും ചെയ്ത ഈ ചിത്രത്തിന്റെ സംഘട്ടന രംഗം ഒരുക്കിയത് കിച്ചു ടെല്ലസ് ആണ് .

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. ഈ ചിത്രത്തിലെ പ്രേക്ഷകരെ ത്രസിപ്പിച്ച കിടിലൻ ആക്ഷൻ സീനുകൾ എങ്ങനെയാണു ഒരുക്കിയത് എന്നാണ് ഈ മേക്കിങ് വീഡിയോയിൽ കൂടി പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിൽ ലുക്മാൻ, സുധി കോപ്പ, വിനീത് വിശ്വം, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, ടിറ്റോ വിൽസൺ, ബിട്ടോ ഡേവിസ് സിനോജ് വർഗീസ് എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നു. എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ഒരുക്കിയിട്ടുള്ളത്. ആദ്യാവസാനം വരെ ഒരു ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ മാത്രം ഒരുക്കിയിട്ടുള്ള ആദ്യ മലയാള ചിത്രമാണ് അജഗജാന്തരം . ഈ ചിത്രത്തിന്റെ രചന നിരവഹിച്ചിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ്. ജിന്റോ ജോർജ് ആണ് ചിത്രത്തിന്റെ ക്യാമറാമാൻ, ചിത്രത്തിന് സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ് ആണ് . എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്.

Categories