മിന്നൽ മുരളിയുടെ രണ്ടാം വരവിന് തയ്യാറെടുത്ത് ടൊവിനോ..! വീഡിയോ പങ്കുവച്ച് താരം..

Posted by

മലയാളത്തിലെ യുവ താരനിരയിലെ ശ്രദ്ധേയനായ നടൻ ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മിന്നൽ മുരളി എന്ന ചിത്രം ഈ അടുത്താണ് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തത് . മികച്ച പ്രേക്ഷക പ്രതികരണo നേടി മുന്നേറുകയാണ് ബേസിൽ ജോസെഫ് ഒരുക്കിയ ഈ സൂപ്പർ ഹീറോ ചിത്രം . പാൻ ഇന്ത്യൻ ലെവലിൽ വരെ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമാണ്.

ഈ ചിത്രത്തിന്റെ നിർമ്മാതാവായ സോഫിയ പോൾ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുമെന്നുള്ള കാര്യം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ അതേ സൂചന നൽകുകയാണ് ചിത്രത്തിലെ നായകൻ ടോവിനോ തോമസും. ടോവിനോ , അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽപോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഒപ്പം മിന്നൽ മുരളി തന്റെ അടുത്ത മിഷന് വേണ്ടി പുതിയ അടവുകൾ അഭ്യസിക്കുന്നു എന്ന ക്യാപ്ഷനും താരം നൽകിയിരുന്നു.


വീഡിയോയിൽ പുഷ് അപ് പൊസിഷനിൽ നിന്ന് പറന്നുയർന്നു ചാടുന്ന ടോവിനോയെ ആണ് ആ നമ്മുക്ക് കാണാൻ സാധിക്കുന്നത്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് മിന്നൽ മുരളി രചിച്ചത്. ടോവിനോ തോമസിന്റെ നായകവേഷത്തോടൊപ്പം മിച്ച പ്രകടനം കാഴ്ചവച്ച് വില്ലൻ വേഷത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും പ്രേക്ഷക ശ്രദ്ധ നേടി.

ഇവരെ കൂടാതെ ഫെമിന ജോർജ്, ബാലതാരം വശിഷ്ട് ഉമേഷ്, ബൈജു, പി ബാലചന്ദ്രൻ, ഹരിശ്രീ അശോകൻ, അജു വർഗീസ്, ബിജു കുട്ടൻ, ജൂഡ് ആന്റണി ജോസെഫ് തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. സമീർ താഹിർ ആണ് ഈ ചിത്രത്തിലെ ദൃശ്യങ്ങൾ ഒരുക്കിയത്. ഷാൻ റഹ്മാൻ ഗാനങ്ങൾ തയ്യാറാക്കിയ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ്.

Categories