സുന്ദരിയിൽ ഗംഭീര അഭിനയവുമായി ഷംന കാസിം..! ചിത്രത്തിൻ്റെ കിടിലൻ ട്രൈലർ കാണാം..

സൗത്ത് ഇന്ത്യ ഒട്ടാകെ ഒരുപാട് ആരാധകരുള്ള താരസുന്ദരിയാണ് ഷംന കാസിം. കഴിഞ്ഞ 17 വർഷങ്ങളായി അഭിനയരംഗത്ത് സജീവമാണ് താരം . അഭിനയ ജീവിതത്തിന്റെ ആദ്യ കാലങ്ങളിൽ ചെറിയ ചെറിയ റോളുകൾ മാത്രമാണ് താരത്തിന് ലഭിച്ചിരുന്നത് . ദിലീപ് നായകനായി എത്തിയ പച്ചക്കുതിര എന്ന സിനിമയിലെ നായിക ഗോപികയുടെ അനിയത്തി വേഷത്തിൽ അഭിനയിച്ചതിന് ശേഷമാണ് ഷംന കാസിം എന്ന താരത്തെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ തിരക്കുള്ള നായികയായി ഓടി നടക്കുകയാണ് താരമിപ്പോൾ. ഷംനയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ സുന്ദരിയുടെ ട്രൈലർ ഈ അടുത്താണ് പുറത്തിറങ്ങിയത്. ഇതിനോടകം 15 ലക്ഷത്തിൽ അധികം കാഴചക്കാരെയാണ് ചിത്രത്തിന്റെ ട്രൈലെർ വീഡിയോ സ്വന്തമാക്കിയത്. സസ്‌പെൻസ് കൊണ്ട് നിറഞ്ഞ ഈ ചിത്രത്തിൽ താരത്തിന്റെ മികച്ച അഭിനയ പ്രകടനവും ഉണ്ടെന്ന് ട്രെയ്ലറിൽ നിന്ന് മനസിലാക്കാം.

ഷംനയാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രമായ സുന്ദരിയെ അവതരിപ്പിക്കുന്നത് . അന്യഭാഷാ ചിത്രങ്ങളിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. ഈ ചിത്രത്തിൽ സുന്ദരി എന്ന പെൺകുട്ടിയുടെ വിവാഹശേഷം അവൾ ജീവിതത്തിൽ അനുഭവിക്കുന്ന ദുരന്തങ്ങളും ദുരിതങ്ങളും അതിന്റെ പ്രതികാരങ്ങളുമാണ് ഉള്ളതെന്ന് ട്രെയ്ലറിൽ നിന്ന് നമുക്ക് വ്യക്തമാണ്. തെലുങ്ക് നടൻ അർജുൻ അമ്പാട്ടിയാണ് ഷംനയെ കൂടാതെ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയുന്നത് .കല്യാൺ ഗോഗാനയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. റിസ്‌വാൻ എന്റർടൈൻമെന്റെ ബാനറിൽ റിസ്‌വാനാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് .

Scroll to Top