സാരിയിൽ സുന്ദരിയായി അനുപമ..! വൈറൽ വീഡിയോ കാണാം..

മലയാള സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ചും സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും അഭിനയിച്ച് തിളങ്ങി നിൽക്കുന്ന താരമാണ് നടി അനുപമ പരമേശ്വരൻ. 2015 ൽ പുറത്തിറങ്ങിയ പ്രേമം എന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവതം ആരംഭിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടത് അനുപമ തന്നെയായിരുന്നു. താരം തെലുങ്ക് പ്രേക്ഷകരുടെ ആരാധനാപാത്രമായത് ഈ ചിത്രത്തിലൂടെ ആയിരുന്നു.

അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ താരം തന്റെ കഴിവ് മനോഹരമായി പ്രകടിപ്പിച്ചു , അതുകൊണ്ട് തന്നെ താരം ഏറെ പ്രേക്ഷക പ്രിയങ്കരിയായി മാറി.
ഏത് ഭാഷ ആണെങ്കിലും ലഭിക്കുന്ന ഓരോ വേഷവും താരം അതിമനോഹരമായി അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടി. നിതിൻ, സമാന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അ ആ എന്ന ചിത്രത്തിൽ താരം അവതരിപ്പിച്ച കഥാപാത്രവും ധനുഷ്, തൃഷ താരജോടികൾ പ്രധാന വേഷത്തിലെത്തിയ കൊടി എന്ന ചിത്രത്തിൽ താരം ചെയ്ത വേഷവും ഏറെ പ്രേക്ഷക ശ്രദ്ധ നേടി. താരത്തിന്റെ അഭിനയത്തിലെ മികവ് തന്നെയാണ് താരത്തെ ഇത്രയും പ്രശസ്തിയിൽ എത്തിച്ചത്.


ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാളി നടിയായ താരം ഇപ്പോൾ സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ താര മൂല്യമുള്ള നടിമാരിൽ മുൻപന്തിയിൽ ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 9 മില്യൺ ആരാധകരാണ് അനുപമയ്ക്കുള്ളത്. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ അനുപമയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറിയിട്ടുള്ളത്. സാരിയിൽ അതി മനോഹരിയായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നിമിഷ നേരം കൊണ്ടാണ് വൈറലായത്. ആരാധകർ ഏറ്റെടുത്ത ഈ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായങ്ങളും അവർ രേഖപ്പെടുത്തുന്നുണ്ട്.

Scroll to Top