മാസ്സ് രംഗങ്ങളുമായി നാഗ ചൈതന്യയുടെ ബംഗാർ രാജു ട്രൈലർ..! ആരാധകരെ കോരിത്തരിപ്പിച്ച് നടി കൃതി ഷെട്ടിയും..


നാഗചൈതന്യ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ബംഗാർ രാജു. കല്യാൺ കൃഷ്ണ കുരസല സംവിധാനം ചെയ്യുന്ന ഈ ചിത്രം സോഗ്ഗടെ ചിന്നി നയന എന്ന നാഗ്ഗാർജുന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ഈ ചിത്രത്തിലെ നേത്തെ റിലീസ് ചെയ്ത നാഗചൈതന്യ – കൃതി ഷെട്ടി താരജോഡികൾ ഒന്നിച്ച സോങ് ടീസർ പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ബംഗാര രാജുവിന്റെ ട്രൈലർ ആണ്. സീ സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ വീഡിയോ ലക്ഷക്കണക്കിന് കാഴച്ചക്കാരെയാണ് സ്വന്തമാക്കിയത്. ട്രൈലർ രംഗങ്ങളിൽ നാഗചൈതന്യ , കൃതി ഷെട്ടി, നാഗാർജുന, രമ്യ കൃഷ്ണ എന്നിവരെയും കൂടാതെ മലയാളി താരം ജി പി എന്ന ഗോവിന്ദ് പത്മസൂര്യയേയും കാണാൻ സാധിക്കും. നർമ്മവും, റൊമാൻസും, ആക്ഷനും കോർത്തിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന കാര്യം ട്രൈലറിൽ നിന്നും വ്യക്തമാണ്.


സംവിധായകൻ കല്യാൺ കുരസല തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിട്ടുള്ളത് . റാവു രമേഷ്, അനിത ചൗദ്രി, ബ്രഹ്മാജി, വെണ്ണില കിഷോർ, ത്സാൻസി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നടൻ നാഗാർജുന തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അന്നപൂർണ്ണ സ്റ്റുഡിയോസ്, സി സ്റ്റുഡിയോസ് എന്നിവയാണ് പ്രൊഡക്ഷൻ കമ്പനികൾ .

സത്യാനന്ദ് ആണ് ഡ്രാമ ചിത്രമായ ബംഗാർ രാജുവിന് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്’. അനൂപ് റുബെൻസ് സംഗീതം ഒരുക്കിയിട്ടുള്ള ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വിജയ് വരദൻ ആണ്. ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Scroll to Top