ആരാധകരെ ആകാംക്ഷയിലാക്കി ബീസ്റ്റിലെ പുതിയ വീഡിയോ സോങ്ങ് കാണാം..

തമിഴകത്തിന്റെ ഇളയ ദളപതി വിജയെ കേന്ദ്ര കഥാപാത്രമാക്കി നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്. വിജയ് ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ഈ ചിത്രം വരുന്ന ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ സ്റ്റൈലിഷ് മാസ്സ് ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ബീസ്റ്റ് മോഡ് എന്ന മൂന്നാമത്തെ ഗാനം കൂടി ഇന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. നേരത്തെ പുറത്തിറങ്ങിയ ട്രെയ്ലറിൽ പശ്ചാത്തല സംഗീതമായി ഒരുക്കിയ തീം സോങ് ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

ഇതിന്റെ ട്രൈലെർ കണ്ടപ്പോൾ തന്നെ ചിത്രം അതിഗംഭീരമാകും എന്ന സൂചന ഓരോ പ്രേക്ഷകനും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ വിശ്വാസം അരക്കിട്ട് ഉറപ്പിക്കും പോലെ ആണ് ഇതിലെ ഗാനങ്ങളുടെ നിലവാരം. ഈ പുതിയ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വിവേകും ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധും ആണ്.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത് ഹിറ്റാക്കിയ കോലമാവ്‌ കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ബീസ്റ്റ് എന്ന ചിത്രം സൺ പിക്ചേഴ്സ് ആണ് നിർമ്മിച്ചിരിക്കുന്നത് . ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ദളപതി വിജയ്‌യുടെ ആക്ഷൻ രംഗങ്ങൾ തന്നെ ആയിരിക്കും എന്നാണ് സൂചന.

പൂജ ഹെഗ്‌ഡെ നായികവേഷത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും വേഷമിടുന്നു. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസ ആണ്. ആർ നിർമ്മലും ആണ് ചിത്രത്തിന്റെ എഡിറ്റർ. ബീസ്റ്റിലെ നേരത്തെ റിലീസ് ചെയ്ത ഗാനങ്ങൾ അറബിക് കുത്തു, ജോളിയ ജിംഖാന എന്നിവയാണ്.

Scroll to Top