നിവിൻ പോളിയും – ആസിഫ് അലിയും അഭിനയിച്ച ഫാൻ്റാസി ത്രില്ലർ മഹാവീര്യർ.. ടീസർ കാണാം..

സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈന്റെ 1983 , ആക്ഷൻ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ് മഹാവീര്യർ . നിവിൻ പോളി- ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിനായി മലയാള സിനിമ പ്രേമികൾ ഏറെനാളായി കാത്തിരിക്കുകയാണ്. കേരളത്തിന് പുറത്തു ഷൂട്ട് ചെയ്ത ഈ ചിത്രത്തിന്റെ അധികം സ്റ്റില്ലുകൾ പോലും പുറത്തു വിട്ടിട്ടില്ല. കുറേ നാൾ മുൻപ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അതിന് കാരണം, നിവിൻ പോളി, ആസിഫ് അലി എന്നിവർ അത്രയ്ക്ക് വ്യത്യസ്തമായ, ഇതുവരെ നമ്മൾ കാണാത്ത ഒരു രൂപത്തിലും ഭാവത്തിലുമാണ് പുറത്തിറങ്ങിയ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.

ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് പുറത്തു വിട്ടിരിക്കുകയാണ്. പ്രേക്ഷകരിൽ ആവേശവും കൗതുകവും നിറച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലെ തന്നെയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ടീസറും.
സംവിധായകൻ എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ച കഥയെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

നിവിൻ പോളി , ആസിഫ് അലി എന്നിവരെ കൂടാതെ ലാൽ, സിദ്ദിഖ്, ലാലു അലക്സ്, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, മേജർ രവി, സുധീർ കരമന, മല്ലിക സുകുമാരൻ, പദ്മരാജൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് . നിവിൻ പോളിയും ഷംനാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിലും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിലും ആണ് ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഇഷാൻ ചാബ്ര ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രമോഹൻ സെൽവരാജും എഡിറ്റിങ്ങ് മനോജും കൈകാര്യം ചെയ്തിരിക്കുന്നു.

Scroll to Top