ഉർവശി റൗട്ടെലാ തകർത്തു കളിച്ച ലെജൻഡ് ശരവണന്റെ തകർപ്പൻ വീഡിയോ സോങ്ങ് കാണാം..

Posted by

ജെ ഡി ആൻഡ് ജെറി എന്നീ സംവിധായകർ ചേർന്ന് ബിസിനസ്സ്മാൻ ലെജൻഡ് ശരവണനെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ദി ലെജൻഡ് . പരസ്യങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ആദ്യമായാണ് നായകനായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം ആണ്. ഹാരിസ് ജയരാജ് സംഗീതം ഒരുക്കിയ മോസലോ മൊസല് എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ ഹിറ്റ് ആയി മാറുന്നത്.

ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുള്ളത് ലെജൻഡ് ശരവണനും ഗ്ലാമർ നായികമാരും ചേർന്നുള്ള നൃത്തമാണ് . പാ വിജയ് വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അർമാൻ മാലിക്, മുകേഷ് മുഹമ്മദ് എന്നിവർ ചേർന്നാണ്. തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ഇതിനോടകം ഈ വീഡിയോ ഗാനം ഒന്നര ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കി.

ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നായകനായ ലെജൻഡ് ശരവണൻ തന്നെയാണ്. പി വേൽരാജ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റിംഗ് കൈര്യം ചെയ്തിരിക്കുന്നത് റൂബൻ ആണ്. ഈ ഗാനത്തിന്റെ ഡാൻസ് കൊറിയോഗ്രഫി നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത നൃത്ത സംവിധായകൻ ആയ രാജു സുന്ദരം ആണ് . ഇദഹത്തെ കൂടാതെ ബ്രിന്ദ മാസ്റ്റർ, ദിനേശ് മാസ്റ്റർ എന്നിവരും ഈ ചിത്രത്തിന് വേണ്ടി ഡാൻസ് കൊറിയോഗ്രഫി ചെയ്യുന്നുണ്ട്.

ഈ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് പട്ടുകോട്ടൈ പ്രഭാകർ ആണ് . ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ഉർവശി റൗട്ടല്ല ആണ് . കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ പ്രഭു, വിവേക്, നാസർ, വിജയകുമാർ, കോവൈ സരള എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ദി ലെജൻഡ് ഒരു സയൻസ് ഫിക്ഷൻ ചിത്രമായാണ് ഒരുക്കുന്നത് എന്നാണ് ലഭിച്ചിരിക്കുന്ന സൂചന.

Categories