ആരാധകരെ കോരി തരിപിച്ച് മമ്മുട്ടിയുടെ ഭീഷ്മ പർവ്വം.. ടീസർ കാണാം..!

Posted by

മെഗാ സ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തി റിലീസിന് ഒരുങ്ങി നിൽക്കുന്ന പുത്തൻ ചിത്രമാണ് ഭീഷ്മ പർവ്വം. മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ മാസ്സ് ചിത്രം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകൻ അമൽ നീരദ് ആണ്. ചിത്രത്തിൽ മൈക്കൽ എന്ന കഥാപാത്രമായാണ് മമ്മൂക്ക എത്തുന്നത്. കട്ടി താടിയും നീട്ടി വളർത്തിയ മുടിയുമായി ഒരു ഗംഭീര ലുക്കാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്.

മെഗാ മാസ്സ് ടീസർ എന്ന് മാത്രമേ ഈ ടീസറിനെ വിശേഷിപ്പിക്കാനാകൂ. മമ്മൂട്ടി ആരാധകരേയും സിനിമാ പ്രേമികളെയും ത്രസിപ്പിക്കുകയും ഈ സിനിമയെ കുറിച്ചുള്ള അവരുടെ പ്രതീക്ഷകൾ വർധിപ്പിക്കുകയും ചെയ്യുന്ന ഒരു ഗംഭീര ടീസർ തന്നെയാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. ഈ ചിത്രം ആഗോള റിലീസ് ആയി എത്തുന്നത് അടുത്ത മാസം മൂന്നിന് ആണ് .

ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകനായ അമൽ നീരദും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതമൊരുക്കിയിട്ടുള്ളത് . കേന്ദ കഥാപാത്രമായ മമ്മൂട്ടിയെ കൂടാതെ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ജിനു ജോസഫ്, ഫർഹാൻ ഫാസിൽ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്,നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

വിവേക് ഹർഷൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ബിഗ് ബി എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ പർവ്വം. ഈ ചിത്രം നിർമ്മിക്കുന്നത് അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ അമൽ തന്നെയാണ്.

Categories