ആരാധകർ ഏറ്റെടുത്ത് ആറാട്ടിലെ ഒന്നാം കണ്ടം സോങ്ങ് ടീസർ…! കാണാം..

പുറത്തിറങ്ങിയിരിക്കുകയാണ്. ഒന്നാം കണ്ടം എന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. മനോഹരമായ കാഴ്ചയൊരുക്കിയ ഈ ഗാനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അമ്പത്തൊന്ന് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ ടീസർ തന്നെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുകയാണ്. ഗാനരംഗത്തിലെ മോഹൻലാലിന്റെ ലുക്കും ഏറെ ശ്രദ്ധേയമാണ്. സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത് രാഹുൽ രാജാണ്. ഈ ഗാനത്തിന് വരികൾ രചിച്ചിരുക്കുന്നത് രാജീവ് ഗോവിന്ദനാണ്. ശ്വേതാ അശോക്, നാരായണി ഗോപൻ , യാസിൻ നിസാർ , മിഥുൻ ജയരാജ് , അശ്വൻ വിജയൻ , രാജ്കുമാർ രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് ഗാനം ആലപിക്കുന്നത്.


ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി പതിനെട്ടിന് പ്രദർശനത്തിനെത്തും. ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ ഇന്ദ്രൻസ്, വിജയ രാഘവൻ , സായ്കുമാർ, സിദ്ദിഖ്, റിയാസ് ഖാൻ, ലുഖ്മാൻ, നന്ദു, ശ്രദ്ധ ശ്രീനാഥ്, രചന നാരായണൻ കുട്ടി, സ്വാസിക , മാളവിക മേനോൻ, നേഹ സക്സേന, സീത എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആറാട്ടിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ആർ.ഡി. ഇല്ലുമിനേഷൻസ് ഇൻ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്ച്ചേഴ്സും എം.പി.എം ഗ്രൂപ്പുo ചേർന്നാണ്. വിജയ് ഉലകനാഥാണ് ഛായാഗ്രഹണം. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്.


സോങ് ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്. ഒട്ടേറെ പ്രേക്ഷകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. സൈന മ്യൂസിക്കിന്റെ യൂടൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിട്ടുള്ളത്.

Scroll to Top