പുനീത് രാജ്‌കുമാറിൻ്റെ അവസാന ചിത്രം ജെയിംസ്..! ചിത്രത്തിൽ സൈനികനായി താരം.. ടീസർ കാണാം..

Posted by

സിനിമലോകത്തിന് ഞെട്ടലുണ്ടാക്കി കൊണ്ട് കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാർ അന്തരിച്ചത് കഴിഞ്ഞ വർഷമാണ്. ആരാധകരേയും സഹപ്രവർത്തകരേയും താരത്തെ സ്നേഹിക്കുന്ന എല്ലാവരേയും കണ്ണീരിലാഴ്ത്തി കൊണ്ട് ഞെട്ടിച്ചു കൊണ്ട് 2021 ഒക്ടോബർ 29 ന് ഹൃദയാഘാതം മൂലമാണ് പുനീത് രാജ്‌കുമാർ മരണപ്പെട്ടത്. കന്നഡ സിനിമാ ലോകത്തിന് വലിയ ഷോക്ക് ആയിരുന്നു 46 വയസ്സ് മാത്രം പ്രായം ഉണ്ടായിരുന്ന പുനീത് എന്ന അതുല്യ പ്രതിഭയുടെ വിയോഗം. സിനിമാ പ്രവർത്തകർക്കും ആരാധകർക്കും അത്രമാത്രം പ്രിയപെട്ടവൻ ആയിരുന്നു അപ്പു എന്ന് ഏവരും സ്നേഹത്തോടെ വിളിക്കുന്ന പുനീത് രാജ്‌കുമാർ .

അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രമാണ് ജെയിംസ് . ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ടീസർ കന്നഡ, തമിഴ്, മലയാളം, തെലുങ്കു എന്നീ ഭാഷകളിൽ എല്ലാം തന്നെ പുറത്തുവിട്ടിട്ടുണ്ട്. ചേതൻ കുമാർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ എന്റെർറ്റൈനെർ ആയിട്ടാണ് ഒരുക്കിയിട്ടുള്ളത്.

ശ്രീകാന്ത്, പ്രിയ ആനന്ദ്, അനു പ്രഭാകർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ ഈ ചിത്രത്തിൽ തിലക്, ശേഖർ, ആർ ശരത് കുമാർ, മുകേഷ് ഋഷി, ആദിത്യ മേനോൻ, രംഗയാന രഘു, സാധു കോകില, ചിക്കന്ന എന്നിവരും വേഷമിട്ടിട്ടുണ്ട്. സ്വാമി ജെ ഗൗഡയാണ് ഈ ചിത്രത്തിന്റെ ക്യാമറമാൻ. ചരൺ രാജാണ് ഈ ചിത്രത്തിന് സംഗീതം നൽകിയിട്ടുള്ളത്. ദീപു എസ് കുമാർ ആണ് എഡിറ്റർ. അപ്പു എന്ന താരത്തോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ഈ അവസാന ചിത്രം റിലീസ് ചെയ്യാനായി കന്നഡ സിനിമാ ലോകം മറ്റ് എല്ലാ ചിത്രങ്ങളുടെയും റിലീസ് മാറ്റി വെച്ചിരിക്കുകയാണ്.

എടുത്തു പറയേണ്ട മറ്റൊരു കാര്യം എന്നത് താരത്തിന്റെ ഈ അവസാന ചിത്രം അദ്ദേഹത്തിന്റെ ജന്മദിനമായ മാർച്ച് 17ന് ആണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നതെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. പുനീത് രാജ്കുമാറിന്റെ ചേട്ടനും കന്നഡ സൂപ്പർ താരവുമായ ശിവരാജ് കുമാറുമാണ് ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് വേണ്ടി ശബ്ദം നൽകിയിരിക്കുന്നത് . കിഷോർ പതിക്കൊണ്ട നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം കിഷോർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്.

Categories