മണിച്ചിത്രത്താഴ് പിന്നെയും തുറക്കുന്നു..! ഭൂൾ ഭൂല്ലയ 2 ട്രൈലർ കാണാം..

മലയാളത്തിൽ ഫാസിൽ ഒരുക്കി 1993 ൽ പുറത്തിറങ്ങിയ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ് മണിച്ചിത്രത്താഴ്. ഈ ചിത്രം ഇന്ത്യ ഒട്ടാകെ ശ്രദ്ധിക്കപ്പെട്ടു. മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങള അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രമായി നിറഞ്ഞാടിയ ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം ലഭിച്ചിരുന്നു. ഈ ചിത്രം മധു മുട്ടം ആണ് രചിച്ചത്. നിരവധി അന്യ ഭാഷകളിലേക്ക് മണിച്ചിത്രത്താഴ് റീമേക് ചെയ്യപ്പെടുകയും ചെയ്തു. മലയാളി സംവിധായകനായ പ്രിയദർശൻ ആയിരുന്നു ഹിന്ദിയിലേക്ക് ഈ ചിത്രം റീമേക് ചെയ്തത്. ഭൂൽ ഭുലയ്യ എന്ന പേരിൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പ് ബ്ലോക്ക്ബസ്റ്റർ ആയി മാറി. അക്ഷയ് കുമാർ നായക വേഷം ചെയ്ത ഈ ചിത്രത്തിൽ വിദ്യ ബാലൻ ആണ് നായികാ വേഷം അവതരിപ്പിച്ച്. ഇപ്പോഴിതാ ബോളിവുഡ് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് . ഭൂൽ ഭുലയ്യ 2 എന്ന പേരിൽ ഇറങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മെയ് ഇരുപതിന്‌ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൽ കാർത്തിക് ആര്യൻ, തബു, കിയാര അദ്വാനി, രാജ്പാല്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. എന്നാൽ പ്രിയദർശൻ അല്ല ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് . ഈ രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് അനീസ് ബസ്മി ആണ് . പ്രീതം ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത്. മനു ആനന്ദ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . ആകാശ് കൗശിക് രചന നിർവഹിച്ച ഈ ചിത്രത്തിന് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് അദ്ദേഹവും പ്രശസ്ത സംവിധായകനും രചയിതാവുമായ ഫർഹാദ് സംജിയും ചേർന്നാണ്.

Scroll to Top